കൊട്ടാരക്കര വാഹനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻ

Wait 5 sec.

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം അത്യന്തം ദാരുണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയായ പാർഥിപ്, അജയൻ, ഹരിലാൽ എന്നിവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.​പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും ഉറ്റവരുടേയും വേദനയിൽ പങ്കുചേരുന്നു. അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് അടിയന്തരമായി ഏറ്റവും മികച്ച വൈദ്യസഹായം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ എല്ലാവരും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.Also Read : കൊട്ടാരക്കര അപകടം; ഡ്രൈവർക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്.The post കൊട്ടാരക്കര വാഹനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.