ഒരു കാലത്ത് യുവകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വാഹനമായിരുന്നു കൈനറ്റിക് ഹോണ്ട. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുകയാണ് കൈനറ്റിക് ഹോണ്ട. പണ്ടത്തെ പോലെ പെട്രോൾ എൻജിനുമായിട്ടല്ല ഇതിന്റെ വരവ് മറിച്ച് ഡിഎക്സ് ഇലക്ട്രിക് വാഹനവുമായാണ് കൈനറ്റിക്കിന്റെ ഈ തിരിച്ചുവരവ്.പഴയ മോഡൽ ഡിസൈൻ നിലനിർത്തിക്കൊണ്ടാണ് പുതിയ ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുന്നത്. റെട്രോ ലുക്കും ആധുനിക സാങ്കേതികവിദ്യയും വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. പുതിയ കൈനറ്റിക് ഹോണ്ടയുടെ രണ്ട് വേരിയന്റുകളായ ഡിഎക്സ്, ഡിഎക്സ് പ്ലസ് എന്നീ മോഡലുകളാണ് വിപണിയിലെത്തുന്നത്. 4.8 കിലോവാട്ട് ശേഷിയുള്ള ബിഎല്‍ഡിസി മോട്ടറും 2.6 കിലോ വാട്ട് എൽഎഫ്പി ബാറ്ററിയുമാണ് ഇവയിലുള്ളത്. 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഇൻബിൽറ്റ് സ്പീക്കർ എന്നീ ഫീച്ചറുകൾ ഇവയുടെ മറ്റൊരു സവിശേഷതയാണ്.ALSO READ :മഴക്കാലത്ത് ബൈക്കുകൾക്ക് അധികപരിചരണം വേണം; കാരണമെന്താണെന്ന് അറിയാമോ ?ഡിഎക്സ് പ്ലസ് വേരിയന്റിന്റെ പ്രധാന പ്രത്യേകത ടെലി കൈനെറ്റിക് കണക്ടഡ് ടെക്നോളജിയാണ്. ഫൈൻഡ് മൈ കൈനെറ്റിക്, ലൈവ് വാഹന ട്രാക്കിങ്, ജിയോ ഫെൻസിങ്, റൈഡ് അനലിറ്റിക്സ്, ഓവർ ദ എയർ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ ഈ വേരിയന്റിൽ ലഭ്യമാണ്. കൂടാതെ പ്രാദേശിക ഭാഷ വോയിസ് അസിസ്റ്റൻസും കൈനറ്റിക്കിന്റെ മറ്റ് ഒരു പ്രത്യേകതയാണ്. വാഹനത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഈസി ചാർജ് സംവിധാനമാണ്.The post പുത്തൻ ഫീച്ചറുമായി കൈനറ്റിക് ഹോണ്ട വാഹന വിപണിയിലേക്ക് appeared first on Kairali News | Kairali News Live.