കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹാജരായില്ല. അസുഖബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന് സാവകാശം നല്‍കണമെന്നും സുധാകരനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. സുധാകരന്‍റെ അവധിയപേക്ഷ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 10 ദിവസം കഴിഞ്ഞ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.ജസ്റ്റിസുമാരായ രാജവിജയ രാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. അഡ്വക്കറ്റ് ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് സുധാകരനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. സുധാകരന്‍ മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാതെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.Also Read: പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രി; പ്രസംഗം നീക്കിയാൽ അഴിമതി ഇല്ലാതാകുന്നില്ലെന്ന് കെഎൻ ബാലഗോപാൽഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം നിരസിച്ച കോടതി വിധിക്കെതിരായ സുധാകരന്‍റെ പരാമർശമാണ് കോടതിയലക്ഷ്യ കേസിന് ആധാരം. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.The post കോടതിയലക്ഷ്യക്കേസ്; കെ സുധാകരന് ഹൈക്കോടതിയില് ഹാജരായില്ല appeared first on Kairali News | Kairali News Live.