വാച്ചുകൾ എന്നും നമ്മുക്ക് പ്രിയപ്പെട്ടവയാണ് . ഒരു ഔട്ട്ഫിറ്റ് പൂർണമാകണമെങ്കിൽ അതിന് വാച്ച് ആവശ്യമാണ്. അതേ സമയം പോക്കറ്റ് കാലിയാക്കാത്ത ഒരു ബ്രാൻഡഡ് വാച്ച് കിട്ടുന്നത് അത്ര എളുമല്ല. ചെറിയ വിലയിൽ വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റിയതും. സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുമില്ലാത്ത ചില തകർപ്പൻ വാച്ചുകൾ നോക്കിയാലോ ? അതു വെറും 3000 രൂപയിൽ.1. കാസിയോ വിന്റേജ് ഡിജിറ്റൽ വാച്ച്റെട്രോ വൈബ് ഇഷ്ടമല്ലത്തവർ കുറവാണ് അല്ലെ. കാരണം അതിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ സ്ട്രാപ്പും ഡിജിറ്റൽ ഡിസ്പ്ലേയും. കൂടാതെ ഏത് വസ്ത്രത്തിനൊപ്പവും ഈ വാച്ച് മാച്ച് ചെയ്യാം.2. ടൈമെക്സ് ക്ലാസിക് അനലോഗ്സിമ്പിൾ ആന്റ് എലഗന്റ് ലുക്ക് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു ഓപ്ഷനാണ് ടൈമെക്സ് ക്ലാസിക്. ക്ലാസിക് ലതർ സ്ട്രാപ്പും ഡയൽ ഡിസൈനും. കോളേജുകളിലും ഓഫീസുകളിലും അണിയാൻ ഏറ്റവും അനുയോജ്യമാണ്.ALSO READ : ഈ ചെരുപ്പിന് അടിഭാഗമില്ല; വില കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും!3. ഫാസ്ട്രാക്ക് റിഫ്ലെക്സ് ബീറ്റ്സ്സ്മാർട്ട് ഫീച്ചറുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു പെർഫെക്ട് ചോയ്സ് ആണ് ഫാസ്ട്രാക്ക് റിഫ്ലെക്സ് ബീറ്റ്സ് . ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ തുടങ്ങിയ ഫീച്ചറുകൾ ഈ വാച്ചിലുണ്ട്.4. സോനാറ്റ മാക്സ് ലെതർ വാച്ച്പ്രീമിയം ലതർ ഫിനിഷിങ് ഉള്ള ഒരു മോഡലാണിത്. കറുപ്പോ തവിട്ടോ നിറത്തിലുള്ള ഇവയുടെ ലതർ സ്ട്രാപ്പുകൾ വളരെ കാട്ടിയുള്ളതാണ്. റഫ് ആൻഡ് ടഫ് ആയി ഉപയോഗിക്കാൻ പറ്റിയ ഒരു മികച്ച ഓപ്ഷനാണ് ഈ വാച്ച്.The post പോക്കറ്റ് കാലിയാകാതെ ബഡ്ജറ്റിൽ ഒതുങ്ങുന്ന നാല് വാച്ചുകൾ നോക്കിയാലോ appeared first on Kairali News | Kairali News Live.