മഴ കുറഞ്ഞോ? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ മുന്നറിയിപ്പില്ല

Wait 5 sec.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.മറ്റ് ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുകയാണ്. നാല് ജില്ലകളിൽ മാത്രമാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.ALSO READ: ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നത് റെക്കോർഡ് വേഗതയിൽ: കെ എൻ ബാല​ഗോപാൽഅതേസമയം നാളെ ഒരു ജില്ലയിലും നിലവിൽ മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ സംസ്ഥാനത്ത് രണ്ട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർഗോഡും മാത്രമായിരുന്നു യെല്ലോ അലേർട്ട്.The India Meteorological Department has issued a yellow alert for four districts in Kerala today, while no rain warnings have been issued for any district tomorrow as the southwest monsoon shows signs of weakening.The post മഴ കുറഞ്ഞോ? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ മുന്നറിയിപ്പില്ല appeared first on Kairali News | Kairali News Live.