കൊട്ടാരക്കര വാഹനാപകടം; മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ എൻ ബാല​ഗോപാൽ

Wait 5 sec.

കൊട്ടാരക്കരയിൽ ബസ് കാത്തു നിന്നവരിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് മൂന്നു പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാല​ഗോപാൽ. സ്കൂൾ വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഈ ദാരുണ സംഭവം അങ്ങേയറ്റം ദുഖകരമാണെന്ന് അദ്ദേ​ഹം പറഞ്ഞു.ഏതാനും പേർ പരുക്കേറ്റ് ചികിത്സയിലാണെന്നും പരുക്കേറ്റവർക്ക്‌ പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.Also Read: കൊട്ടാരക്കര വാഹനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻഅതേസമയം, വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം അത്യന്തം ദാരുണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയായ പാർഥിപ്, അജയൻ, ഹരിലാൽ എന്നിവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.The post കൊട്ടാരക്കര വാഹനാപകടം; മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ എൻ ബാല​ഗോപാൽ appeared first on Kairali News | Kairali News Live.