കൊച്ചിയിൽ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 18 ലക്ഷം രൂപ തട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. സജീവ ആർഎസ്എസ് പ്രവർത്തകനായ അടൂർ സ്വദേശി ബിമല്‍ നമ്പൂതിരിയെ ആണ് പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ ആണ് ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തത്.പന്തളം സ്വദേശിയായ യുവാവില്‍നിന്ന് ആണ് ബിമല്‍ നമ്പൂതിരി ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്തത്. പോലീസും നേവല്‍ ഇന്റലിജന്‍സും ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നേവി യൂണിഫോം, എംബ്ലങ്ങള്‍, വാക്കി ടോക്കി, ഫലകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. പ്രതിക്ക് നേവി യൂണിഫോം ലഭിച്ചതിൽ നാവിക സേനയും അന്വേഷണം ഊർജിതമാക്കിമൂന്നുവർഷത്തോളമായി നേവി യൂണിഫോം ധരിച്ച് നടന്ന് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫ്ലാറ്റില്‍നിന്ന് നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, യൂണിഫോമിൻ്റെ ഭാഗമായ വാള്‍ ഫലകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. സംഭവത്തിൽ നാവികസനയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേവി ഉദ്യോഗസ്ഥർ ധരിക്കുന്ന ട്രാക്ക് സ്യൂട്ട് ആണ് പിടിയിലാകുമ്പോൾ ധരിച്ചിരുന്നത്. ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത് യഥാർത്ഥ യൂണിഫോം ആണോ വ്യാജമായി നിർമ്മിച്ചതാണോ എന്ന് കണ്ടെത്താൻ നാവികസേനയും അന്വേഷണം ആരംഭിച്ചു.പന്തളം സ്വദേശിയായ യുവാവിന് മില്‍മയിലും ഭാര്യക്കും സഹോദരിക്കും കാംകോയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ജൂലൈ – 2025 ജനുവരി കാലയളവില്‍ പലതവണയായി 18 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു. നിലവിൽ റിമാൻഡിലുള്ള ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എറണാകുളത്ത് പൂജാരിയായി ജോലി ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബിമൽ നമ്പൂതിരിയുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.The post നേവി ഉദ്യോഗസ്ഥന് ചമഞ്ഞ് 18 ലക്ഷം രൂപ തട്ടിയ കേസ്; പ്രതി സജീവ ആർഎസ്എസ് പ്രവർത്തകൻ appeared first on Kairali News | Kairali News Live.