മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള ഒരു റിസോർട്ടിലെ നീന്തൽക്കുളത്തിലേക്ക് എടുത്തുചാടിയ വിനോദസഞ്ചാരി മരിച്ചു. കൊല്ലപ്പൂർ സ്വദേശിയായ ശ്രേണിക് മിലിന്ദ് തകലെ (25) ആണ് അപകടത്തിൽ മരിച്ചത്. വെള്ളത്തിന്റെ താഴ്ച കുറഞ്ഞ ഭാഗത്തേക്ക് തലകുത്തി വീണതാണ് മരണകാരണം. അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സിന്ധുദുർഗ് ജില്ലയിലെ മാൽവനിലുള്ള വയാരി പ്രദേശത്തെ ഒരു റിസോർട്ടിലായിരുന്നു സംഭവം. ജൂൺ 20-നായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കളായ ഒൻപത് പേർക്കൊപ്പമാണ് ശ്രേണിക് ഇവിടെ വിനോദയാത്രയ്ക്ക് എത്തിയത്. അപകടത്തിന് തൊട്ടുമുമ്പ് സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിന് അരികിൽ നൃത്തം ചെയ്യുന്ന ശ്രേണിക്കിനെ വീഡിയോയിൽ കാണാം. തുടർന്ന് ഏകദേശം എട്ട് മുതൽ പത്ത് അടി വരെ ഉയരമുള്ള സ്ഥലത്ത് കയറി ഇദ്ദേഹം കുളത്തിലേക്ക് തലകുത്തി ചാടുകയായിരുന്നു. എന്നാൽ കുട്ടികൾക്കായി നീക്കിവച്ചിരുന്ന, ഏകദേശം നാലടി മാത്രം ആഴമുള്ള ഭാഗത്തേക്കാണ് അദ്ദേഹം ചാടിയത്.ALSO READ: ‘ലക്ഷ്യം 15,000 പേരുടെ മരണം’; മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം, യുവാവ് പിടിയിൽകുളത്തിന്റെ അടിത്തട്ടിൽ തല ശക്തമായി ഇടിച്ചതിനെത്തുടർന്ന് ശ്രേണിക്കിന് ഗുരുതരമായ പരിക്കേറ്റു. സുഹൃത്തുക്കൾ ഉടൻ തന്നെ മാൽവൻ റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.The post ഡാൻസിന് പിന്നാലെ വൻ ദുരന്തം; റിസോർട്ടിൽ നീന്തൽക്കുളത്തിലേക്ക് തലകുത്തി ചാടി, 25കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.