സംസ്ഥാന മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശൻ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്ന് എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.കണ്ടാൽ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ് വിഡി സതീശനെന്നും, എല്ലാവർക്കും സൗജന്യം നൽകുമെന്നു പറഞ്ഞാണ് വി ഡി സതീശൻ അധികാരത്തിൽ എത്തിയത്. എന്നാൽ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തതെന്ന് എംഎം മണി കൂട്ടിച്ചേർത്തു.മുൻ എൽഡിഎഫ് സർക്കാരുകളാണ് കേരളത്തിലെ ജനങ്ങൾക്ക് എല്ലാ ക്ഷേമപ്രവർത്തനങ്ങളും ചെയ്തു നൽകിയിട്ടുള്ളതെന്നും എംഎം മണി മണി പറഞ്ഞു. മൂന്നാറിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംഎം മണിThe post കണ്ടാൽ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ് വിഡി സതീശന്: എംഎം മണി appeared first on ഇവാർത്ത | Evartha.