മനാമ: ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ആദരവും കൂറും പ്രകടിപ്പിച്ചുകൊണ്ട് ‘സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷൻ’ (SPCA) പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘പ്രിന്റ്മാക്സ് അഡ്വെർട്ടൈസിങ്ങും’ (Printmax Advertising) സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷനും സംയുക്തമായാണ് ഈ പരിപാടി ഒരുക്കിയത്.ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രതീഷ് നായർ, സെക്രട്ടറി രജിത് എന്നിവർ നേതൃത്വം നൽകി. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും പുറമെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.The post ബഹ്‌റൈൻ ഭരണാധികാരിയോട് കൂറുപ്രഖ്യാപിച്ച് സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷൻ (SPCA) appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.