വനിതാ ടി 20 ലോകകപ്പിലെ നിർണ്ണായകമായ ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. സെമി യോഗ്യത നേടാൻ വിജയം ആവശ്യമുള്ള ഇന്ത്യ ആദ്യ ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം കിട്ടുമ്പോൾ ആറു ഓവറുകളിൽ 49/1 എന്ന നിലയിലാണ്.Also Read: അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ചലോർഡ്‌സിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഓപ്പണർമാരായ സ്‌മൃതി മന്ദനയും (38) ഷെഫാലി വർമയും (34) ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഒൻപത് ഓവറുകളിൽ 66 റൺസ് ആണ് നേടിയത്. പിന്നാലെ എത്തിയ നായികാ ഹർമൻപ്രീത് കൗർ 27 പന്തിൽ 56 റൻസുകൾ നേടി ടീമിന്റെ റൺറേറ്റ് ഉയർത്തി. 34 റൺസെടുത്ത ജെമിമ റോഡ്രിഗ്സ്സ് നായികയ്ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഓസ്‌ട്രേലിയ്‌ക്കായി സോഫി മോളിനക്സ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ എട്ടു പോയിന്റുകൾ വീതമുള്ള ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിലാണ് ആറു പോയിന്റ് മാത്രമുള്ള ഇന്ത്യ.The post വനിതാ ടി 20 ലോകകപ്പ്: നിർണ്ണായക മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 170 റൺസ് നേടി ഇന്ത്യ appeared first on Kairali News | Kairali News Live.