സൗദി ദമാമിൽ വാഹനാപകടം; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

Wait 5 sec.

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ്, കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയരുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.The post സൗദി ദമാമിൽ വാഹനാപകടം; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.