മാധ്യമപ്രവർത്തകൻ രാജഗോപാലിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി: എം.എ. ബേബി

Wait 5 sec.

നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കടുത്ത ഭീഷണിയിലാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രമുഖ മാധ്യമപ്രവർത്തകൻ രാജഗോപാലിന് നേരിടേണ്ടി വന്ന ദുരന്തം രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേർച്ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഏറ്റവും ഉന്നതമായ മാധ്യമ മൂല്യങ്ങൾ പിന്തുടരുന്ന വ്യക്തിയാണ് രാജഗോപാൽ. എന്നാൽ അദ്ദേഹത്തിന്റെ പൗരത്വം പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന് പാസ്‌പോർട്ട് നിഷേധിക്കുകയും, തൽഫലമായി സ്വന്തം മകളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഒരു അച്ഛനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം നഷ്ടമായത് അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന മൂല്യബോധം കൊണ്ടാണെന്നും എം എ ബേബി പറഞ്ഞു.ALSO READ: വിമർശിക്കുന്നവരെ നിശബ്ദരാക്കുന്നുവോ? ആർ. രാജഗോപാലിന്റെ പോരാട്ടം വിവരിച്ച് എം.ജി രാധാകൃഷ്ണൻരാജഗോപാലിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ആളുകൾ സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ കണ്ട കാഴ്ച അദ്ദേഹം വിവരിച്ചു. വിഖ്യാത കലാകാരൻ നന്ദലാൽ ബോസിന്റെ പേരക്കുട്ടിക്കും ഭാര്യക്കും വോട്ടവകാശത്തിനായി ട്രിബ്യൂണലിന് മുൻപിൽ കാത്തുനിൽക്കേണ്ടി വന്നു. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഓഫീസർമാർക്ക് പോലും വോട്ടവകാശം ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ദില്ലിയിൽ ഇരുന്ന് ഭരിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും, നാഗ്പൂരിൽ നിന്നുള്ള ഫാസിസ്റ്റ് ആർ.എസ്.എസ് നേതൃത്വവും ചേർന്ന് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് എം.എ. ബേബി ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി രാഷ്ട്രീയ പാർട്ടികളെ പിളർത്തുകയും എം.പിമാരെ വിലയ്ക്കെടുക്കുകയും ചെയ്യുന്ന അപകടകരമായ നിലയിലേക്കാണ് രാജ്യം നീങ്ങുന്നത്. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഒറ്റയ്ക്കും കൂട്ടായും വലിയ പോരാട്ടങ്ങൾ നടത്തേണ്ട സമയമാണിതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.The post മാധ്യമപ്രവർത്തകൻ രാജഗോപാലിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി: എം.എ. ബേബി appeared first on Kairali News | Kairali News Live.