സഊദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം

Wait 5 sec.

റിയാദ്  | സഊദി അറേബ്യന്‍ എണ്ണ കമ്പനിയായ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 14 മരണം. രാസ് തനൂറയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം സഊദി പൗരന്മാരാണ്. രാവിലെ 6ഓടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്ന് സഊദി ഊര്‍ജ്ജ മന്ത്രാലയം അറിയിക്കുന്നത്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  ഊര്‍ജ്ജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ തീരത്തിന്റെ കിഴക്കുഭാഗത്തായാണ് റാസ് തനൂറ സ്ഥിതി ചെയ്യുന്നത്. മിഡില്‍ ഈസ്റ്റിലെ യുഎസ്-ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം, ഗള്‍ഫിലെ നിര്‍ണായകമായ റാസ് തനൂറ ടെര്‍മിനലില്‍ വെള്ളിയാഴ്ചയാണ് അരാംകോ ക്രൂഡ് ഓയില്‍ കയറ്റി അയക്കുന്നത് പുനരാരംഭിച്ചത്.Content Highlights: A Saudi Aramco helicopter crashed in Ras Tanura killing 14 Saudi nationals. The Saudi Energy Ministry confirmed the incident occurred around 6 AM today. Investigations are underway to determine the cause of the tragic crash at the strategic oil terminal.