‘വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയും, അതിന് കെഎം ഷാജി അഭിപ്രായം പറയേണ്ട’; കെ എം ഷാജിയെ തള്ളി പി എം നിയാസ്

Wait 5 sec.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷദ്രിനാഥിനെ ശുപാർശ ചെയ്തതിനു പിന്നാലെയാണ് യു ഡി എഫിൽ കലാപക്കൊടി ഉയരുന്നു. കെ പി സി സി ജനറൽ സെക്രടറി പി എം നിയാസാണ് ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം പിൻവലിക്കണമെന്നും വെച്ചുകഴിഞ്ഞാൽ തിരുത്താൻ കഴിയില്ലെന്നും ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പി എം നിയാസ് പറഞ്ഞുനിയമനത്തെ ന്യായികരിച്ച കെ എം ഷാജിക്കെതിരെയും ശക്തമായ വിമർശനമാണ് നിയാസ് ഉന്നയിച്ചത്. വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയും. അതിന് കെ എം ഷാജി അഭിപ്രായം പറയേണ്ടന്നും നിയാസ് വ്യക്തമാക്കി.ALSO READ: പവർകട്ട് തുടരും ? ഒന്നിൽ കൂടുതൽ തവണ പവർകട്ട് ഉണ്ടായതിൽ വിശദീകരണവുമായി കെഎസ്ഇബിആയിരക്കണക്കിന് പ്രവർത്തകരുടെ വികാരം മനസ്സിലാക്കണമെന്നും ഇത്തരം ആളുകളെ നിയമിച്ചാൽ കോൺഗ്രസിനും യുഡിഎഫിനും സർവ്വനാശം ഉണ്ടാവുമെന്ന താക്കീതും പി എം നിയാസ് നൽകുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭാ നിര്‍ദേശം ആണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാനത്തിന്റെ ചുമതയലുള്ള എഐസിസി നേതാവ് ദീപാദാസ് മുന്‍ഷിക്കും പരാതിയുടെ പകര്‍പ്പ് പി എം നിയാസ് കൈമാറിയിട്ടുണ്ട്.The post ‘വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയും, അതിന് കെഎം ഷാജി അഭിപ്രായം പറയേണ്ട’; കെ എം ഷാജിയെ തള്ളി പി എം നിയാസ് appeared first on Kairali News | Kairali News Live.