കോട്ടയം എരുമേലി കൊടിത്തോട്ടം പാറമട വെള്ളക്കെട്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്ലിൻ (20), പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷർ എന്നിവരാണ് മരിച്ചത്. പാറമട വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരുടെയും മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മള ശക്തമായിരിക്കുകയാണ്, ഇതോടെ പലയിടങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾക്കും സാധ്യത കൂടും. അതുകൊണ്ട് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.ALSO READ: പവർകട്ട് തുടരും ? ഒന്നിൽ കൂടുതൽ തവണ പവർകട്ട് ഉണ്ടായതിൽ വിശദീകരണവുമായി കെഎസ്ഇബിജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.The post എരുമേലിയിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.