ഹെയ്തി കടമ്പ കടന്ന് മൊറോക്കോ നോക്കൗട്ടിൽ

Wait 5 sec.

ഹെയ്തി കടമ്പ കടന്ന് ​ഗ്രൂപ്പ് സിയിൽ രണ്ടാമനായി നോക്കൗട്ടിൽ പ്രവേശിച്ച് മൊറോക്കോ. മൊറോക്കോയെ ഭയപ്പെടുത്തിയ ഹെയ്തി തലയുയർത്തിയാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. രണ്ടിനെതിരെ നാലു ​ഗോളുകൾക്കാണ് മൊറോക്കോയുടെ വിജയം.ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയെ വിറപ്പിച്ചതിനു ശേഷമാണ് ഹെയ്തി കീഴടങ്ങിയത്. മത്സരം ആരംഭിച്ച് ആദ്യ പത്തു മിനിറ്റിനുള്ളിൽ തന്നെ ഹെയ്തി ലീഡ് നേടുകയുണ്ടായി. ഹെയ്തിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച മൊറോക്കൻ ​ഗോൾകീപ്പർ ബൗണൗവിന്റെ ശ്രമം സെൽഫ് ​ഗോളായി മാറുകയായിരുന്നു.39-ാം മിനിറ്റിൽ ഹക്കിമി മൊറോക്കോയ്ക്കായി സമനില നേടിയെങ്കിലും 43-ാം മിനിറ്റിൽ ഇസിഡോർ വീണ്ടും ഹെയ്തിയെ മുന്നിലെത്തിച്ചു. ബോക്സിന് പുറത്ത് നിന്ന് ‌വലയ്ക്കുള്ളിലേച്ച് പായിച്ച ഷോട്ടിലൂടെയായിരുന്നു ഇസിഡോറിന്റെ ​ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സായിബാരിയിലൂടെ മൊറോക്ക വീണ്ടും സമനില പിടിക്കുകയായിരുന്നു.Also Read: മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് മുന്നോട്ട്രണ്ടാം പകുതിയിൽ സൗഫിയാൻ റഹിമിയുടെയും ഗെസിം യാസിന്റെയും ഗോളുകളിലൂടെ മൊറോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. യഥാക്രമം 78 -ാം മിനിറ്റിലും 89 -ാം മിനിറ്റിലുമായിരുന്നു ഇരുവരുടെയും ​ഗോൾ.വിജയത്തോടെ നോക്കൗട്ടിലേക്ക് പ്രവേശിച്ച മൊറോക്കോ റൗണ്ട് ഓഫ് 32-വിൽ ​ഗ്രൂപ്പ് എഫിലെ ജേതാക്കളെയായിരിക്കും നേരിടുക. ​ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു ജയത്തോടെയും രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ നോക്കൗട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നുത്. ​ഗ്രൂപ്പ് സിയിൽ നടന്ന ബ്രസീൽ സ്കോട്ലൻഡ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ബ്രസീൽ സ്കോട്ലൻഡിനെ തകർത്തു. സെലക്കാവോകളാണ് ​ഗ്രൂപ്പ് സി ചാമ്പ്യന്മാർ.The post ഹെയ്തി കടമ്പ കടന്ന് മൊറോക്കോ നോക്കൗട്ടിൽ appeared first on Kairali News | Kairali News Live.