വെനസ്വേലയെ നടുക്കി തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. രാജ്യത്തെ നടുക്കി കൊണ്ട് കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്കൻ വെനസ്വേലയെ പിടിച്ചുകുലുക്കി. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻനാശനഷ്ടങ്ങളാണ് ഉണ്ടായത്.നിരവധി കെട്ടിടങ്ങളാണ് അപകടത്തിൽ തകർന്നത്. നിരവധി ആളുകൾക്ക് പരുക്കേറ്റതായും സൂചന. വ്യാഴാഴ്ച പുലർച്ചെ വെനസ്വേലൻ തീരദേശ നഗരമായ മൊറോണിലാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ തീവ്രത റിക്ടർ സ്കെയിൽ 7.2 ആയിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് അടുത്ത ഭൂകമ്പമുണ്ടാവുന്നത്. നിരവധി ആളുകൾക്ക് ജീവൻ നഷടമായിThe post വെനസ്വേലയെ നടുക്കി ഇരട്ട ഭൂകമ്പം; നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സൂചന appeared first on Kairali News | Kairali News Live.