മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് മുന്നോട്ട്

Wait 5 sec.

മിയാമിയിലെ പുൽമൈതാനത്ത് സെലക്കാവോ താളം മുഴങ്ങിയപ്പോൾ സ്കോട്ലൻഡിനെ എതിരില്ലാത്തെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ബ്രസീൽ. ​ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ചാമ്പ്യന്മാരായാണ് കാനറിപ്പട റൗണ്ട് ഓഫ് 32 വിലേക്ക് മാർച്ച് ചെയ്യുന്നത്. സൂപ്പർ താരം നെയ്മർ ഇല്ലാതെയായിരുന്നു ബ്രസീലിന്റെ സ്റ്റാർട്ടിങ് ലൈനപ്പ്. ഇരട്ട ​ഗോൾ നേടിയ വിനീഷ്യസ് ജൂനിയറും കുന്യയുമാണ് ബ്രസീലിനായി വലകുലുക്കിയ താരങ്ങൾഏഴാം മിനിറ്റിൽ സ്കോട്ലൻഡിന്റെ പ്രതിരോധ പിഴിവിൽ നിന്ന് ലഭിച്ച പന്ത് റയാനിൽ നിന്ന് സ്വീകരിച്ച് സ്കോട്ലൻഡ് ​ഗോളിയെ ചടുലമായ താളത്തിൽ കബളിപ്പിച്ച് വനീഷ്യസ് ജൂനിയർ ​ഗോളാക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വലതുവശത്തു നിന്ന് ​ഗബ്രിയേൽ നൽകിയ ക്രോസ് ഹെഡറിലൂടെ ​ഗോളാക്കിയായിരുന്നു വിനീഷ്യസിന്റെ രണ്ടാം ​ഗോൾ. 22-ാം മിനിറ്റിൽ വിനീഷ്യസ് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ​ഗോൾ നിഷേധിക്കുകയായിരുന്നു.Also Read: നോക്കൗട്ടിലേക്ക് മുന്നേറി സ്വിറ്റ്സർലൻഡും കാനഡയും: ​ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സ്വിസ് പടരണ്ടാം പകുതിയിൽ ബ്രസീലിയൻ ആക്രമണം ഇടതടവില്ലാതെ നേരിടുകയായിരുന്നു സ്കോട്ലൻഡ്. ​ഗോളവസരങ്ങളും പലതും മിസ്സായെങ്കിലും 60-ാം മിനിറ്റിൽ നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കും വിധം പ്രതിരോധ താരത്തെ കബളിപ്പിച്ച് മനോഹരമായൊരു പാസ് ഗുയിമാറസ് കുന്യയ്ക്ക് നൽകുകയായിരുന്നു ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് ​ഗോൾ വലയിൽ.64-ാം മിനിറ്റിൽ സ്കോട് മക്ടോമിനിയുടെ അപകടകരമായ ​ഗോൾ ശ്രമം ബ്രസീൽ ​ഗോളി അലിസൺ തട്ടിയകറ്റുകയും ചെയ്തു. 76-ാം മിനിറ്റിൽ കുന്യയെ പിൻവലിച്ച് അൻസലോട്ടി നെയ്മറെ കളത്തിലിറക്കി.The post മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് മുന്നോട്ട് appeared first on Kairali News | Kairali News Live.