ന്യൂഡൽഹി | ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പുതിയ ഗൂഗിൾ ഫിനാൻസ് ആപ്പ് (Google Finance Android App) പുറത്തിറക്കി. നിലവിൽ വെബ് ബ്രൗസറുകൾ വഴി മാത്രം ലഭ്യമായിരുന്ന സേവനമാണ് ഇനി മുതൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനായി ഉപയോക്താക്കൾക്ക് ലഭിക്കുക. ഓഹരി വിപണിയിലെ (Share Marcket) ചലനങ്ങൾ നിരീക്ഷിക്കുന്നതിനും വ്യക്തിഗത പോർട്ട്ഫോളിയോ ട്രാക്ക് ചെയ്യുന്നതിനും കൂടുതൽ എളുപ്പമുള്ള ഫീച്ചറുകൾ ഈ പുതിയ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകർക്കും വിപണിയിലെ പരിചയസമ്പന്നർക്കും ഒരുപോലെ വേഗത്തിൽ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപണിയിലെ ചലനങ്ങളുടെ കൃത്യമായ വിശകലനം ഉപയോക്താക്കൾക്ക് നൽകുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ഓഹരി വിലകളിൽ മാറ്റമുണ്ടാകാനുള്ള കാരണങ്ങളും കമ്പനികളുടെ പുതിയ വികസനങ്ങളും എ ഐ (AI) വഴി ചുരുക്കി വിവരിച്ചു നൽകും. നിക്ഷേപകർക്ക് ഉപദേശം നൽകുന്നതിന് പകരമായി വിപണി ഗവേഷണങ്ങൾ ലളിതമാക്കാനാണ് ഈ ഫീച്ചർ സഹായിക്കുന്നത്.എളുപ്പത്തിൽ ഓഹരികൾ താരതമ്യം ചെയ്യാംവിവിധ കമ്പനികളുടെ ഓഹരികൾ ഒരേ സ്ക്രീനിൽ വശങ്ങളിലായി താരതമ്യം ചെയ്യാനുള്ള ഫീച്ചർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വിലയിലെ വ്യത്യാസങ്ങൾ, സാമ്പത്തിക സൂചികകൾ, വാല്യുവേഷൻ റേഷ്യോകൾ, കമ്പനികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ എന്നിവയെല്ലാം ഒരൊറ്റ സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് നിക്ഷേപകർക്ക് വിവരങ്ങൾ വിശകലനം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു.മികച്ച പോർട്ട്ഫോളിയോ ട്രാക്കിംഗ്ഉപയോക്താക്കൾ ഫോളോ ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകളും അവരുടെ നിക്ഷേപങ്ങളെ ബാധിക്കുന്ന പ്രധാന സംഭവവികാസങ്ങളും എ ഐ നിർമ്മിത ഉൾക്കാഴ്ചകളിലൂടെ ഈ ആപ്പ് പങ്കുവെക്കും. വിപണി എപ്പോഴും നിരീക്ഷിക്കാതെ തന്നെ നിക്ഷേപകർക്ക് തങ്ങളുടെ പോർട്ട്ഫോളിയോ കൃത്യമായി വിലയിരുത്താൻ ഇത് സഹായിക്കും.Also Readഎ ഐ രംഗത്തെ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞര്‍ സ്ഥാപനം വിട്ടു; ഓഹരി വിപണിയില്‍ ഗൂഗിളിന് വന്‍ തിരിച്ചടിഇന്ററാക്ടീവ് ചാർട്ടുകളും തത്സമയ വാർത്തകളുംഓഹരികളുടെയും വിവിധ മേഖലകളുടെയും വില വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഇന്ററാക്ടീവ് ചാർട്ടുകൾ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ഓരോ ഓഹരിയുമായി ബന്ധപ്പെട്ട തത്സമയ സാമ്പത്തിക വാർത്തകളും ലഭ്യമാകും. വിവിധ ഘട്ടങ്ങളായാണ് പുതിയ ഗൂഗിൾ ഫിനാൻസ് ആൻഡ്രോയിഡ് ആപ്പ് ആഗോളതലത്തിൽ ലഭ്യമാക്കുകയെന്ന് ഗൂഗിൾ അറിയിച്ചു വരും ആഴ്ചകളിൽ ഇത് പൂർണ്ണമായും ഉപയോക്താക്കൾക്ക് ലഭ്യമാകും. Content Highlights:Google has launched a dedicated Google Finance app for Android, bringing AI-powered market summaries and enhanced portfolio tracking to mobile users. The app features interactive charts, real-time news feeds, and tools for side-by-side stock comparisons to simplify financial research. It aims to make financial information more accessible and is rolling out gradually over the coming weeks.