കോട്ടയം | പാല ചേര്‍പ്പുങ്കലില്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു. പാലാ വയലാ സ്വദേശിനി അച്ചുകുന്നേല്‍ എമ്മി ഉദയന്‍ (24) ആണ് ജീവനൊടുക്കിയത്.ഇന്ന് രാവിലെ ഒമ്പതോടെയാണ് യുവതി ആറ്റില്‍ ചാടിയത്. സമീപവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പാലാ ഫയര്‍ഫോഴ്‌സും കോട്ടയത്തു നിന്ന് സ്‌കൂബ ടീമും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ബാഗും ഫോണും പാലത്തില്‍ ഉപേക്ഷിച്ച ശേഷമാണ് യുവതി ആറ്റില്‍ ചാടിയത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).Content Highlights:The body of a young woman who jumped from the Cherpunkal bridge into the river in Pala has been successfully recovered. Local rescue teams and fire force personnel conducted search operations to locate her. Authorities are currently investigating the circumstances surrounding the tragic incident.