തിരുവനന്തപരം| സംസ്ഥാനത്ത് കോളജുകളുടെ സ്പെഷ്യല്‍ ഗ്രേഡ് പദവി ഒഴിവാക്കി സര്‍ക്കാര്‍. എറണാകുളം മഹാരാജാസ് കോളജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷല്‍ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. എറണാകുളം മഹാരാജാസ്, തലശേരി ബ്രണ്ണന്‍ , പാലക്കാട് വിക്ടോറിയ , തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, പട്ടാമ്പി സംസ്‌കൃത കോളജ്, ചിറ്റൂര്‍ കോളജ്, തിരുവനന്തപുരത്തെ വിമന്‍സ് കോളജ് എന്നിവയുടെ സ്പെഷ്യല്‍ ഗ്രേഡ് പദവിയാണ് ഒഴിവാക്കിയത്.ഏഴാം യുജിസി റെഗുലേഷന്‍ പ്രകാരം സ്പെഷല്‍ ഗ്രേഡ് കോളജുകള്‍ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിന്റെ നടപടി. സ്പെഷ്യല്‍ ഗ്രേഡ് പദവി റദ്ദാക്കിയതോടെ പ്രസ്തുത കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി.നിലവില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഏറ്റവും മുതിര്‍ന്ന പ്രിന്‍സിപ്പല്‍മാര്‍ക്കായിരുന്നു സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. ഇനി മുതല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥാനക്കയറ്റത്തിനുള്ള ഫീഡര്‍ തസ്തികയായി പ്രിന്‍സിപ്പല്‍ തസ്തിക മാറും.Content Highlights:The Kerala government has cancelled the special grade status of seven prominent colleges including Ernakulam Maharajas College and University College TVM. The higher education department revoked the status citing that the 7th UGC regulation does not recognize a special grade category. Consequently, the principal post will now serve as a feeder category for promotion to Deputy Director.