മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; പ്രതിനിധിയെ ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി

Wait 5 sec.

കോട്ടയം | മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയോട് പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും ഇത് കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പ്രതിനിധിയെ നിര്‍ദേശിക്കാന്‍ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിനിധിയെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.സര്‍ക്കാറിന്റെ മദ്യനയത്തോടും മോന്‍സ് ജോസഫ് പ്രതികരിച്ചു. സംസ്ഥാനത്തിന് ദോഷം ചെയ്യുന്ന സാഹചര്യങ്ങള്‍ മദ്യനയത്തിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കേണ്ടത്. മദ്യത്തിന്റെ ഉപയോഗം കുറക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.Content Highlights:The Central Government has officially approved Kerala’s demand to include its representative in the Mullaperiyar Dam Safety Committee. Minister Roshy Augustine announced that the state’s nominee will be decided immediately to protect Kerala’s interests. This decision marks a significant step forward in the ongoing dam safety management dialogue.