വിദ്യാർത്ഥികളെ 1 മണിക്കൂറോളം മഴയത്ത് നിർത്തി ലഹരി വിരുദ്ധ ദിനാചരണം; സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ

Wait 5 sec.

വിദ്യാർത്ഥികളെ മഴയത്ത് നിർത്തി അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനാചരണം. മുഖ്യമന്ത്രി എത്താൻ വൈകിയതിനെ തുടർന്നും വേദിയിലെ പ്രസംഗവും കാരണം ഒരു മണിക്കൂറാണ് വിദ്യാർത്ഥികൾക്ക് മഴയത്ത് നിൽക്കേണ്ടി വന്നത്.തിരുവനന്തപുരം കവടിയാർ വിവേകാനന്ദ പാർക്കിൽ ആയിരുന്നു എക്സൈസ് വകുപ്പിന്റെ മയക്കുമരുന്ന് വിരുദ്ധ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. 10.30 ന് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തും എന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പരിപാടിക്കായി സജ്ജമാക്കി. എന്നാൽ മുഖ്യമന്ത്രി പരിപാടിക്ക് എത്താൻ അരമണിക്കൂർ വൈകി. അപ്പോൾ തന്നെ മഴ ആരംഭിച്ചുകഴിഞ്ഞു. വിദ്യാർത്ഥികൾ മഴയത്ത് അവിടെ തുടർന്നു.also read; മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ11 മണിയോടെ മുഖ്യമന്ത്രി എത്തിയതോടെ ആണ് പരിപാടിക്ക് തുടക്കമായത്. എന്നാൽ മഴ ശക്തി പ്രാപിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് കയറി നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. വിദ്യാർത്ഥികൾ മഴ നനഞ്ഞു തന്നെ സ്ഥലത്ത് തുടരുകയായിരുന്നു. ശക്തമായ മഴയിലും എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ പ്രസംഗം പോലും ഒഴിവാക്കിയില്ല. എല്ലാവരുടെയും പ്രസംഗത്തിനുശേഷം ഫ്ലാഗ് ഓഫോടെയാണ് പരിപാടിക്ക് സമാപനമായത്. അതുവരെയും വിദ്യാർത്ഥികൾക്ക് മഴ നനയേണ്ടി വന്നു.The post വിദ്യാർത്ഥികളെ 1 മണിക്കൂറോളം മഴയത്ത് നിർത്തി ലഹരി വിരുദ്ധ ദിനാചരണം; സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ appeared first on Kairali News | Kairali News Live.