ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ചു

Wait 5 sec.

ഡി വൈ എഫ് ഐയുടെ പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ചു. തരൂർ പാറക്കൽപ്പാറയിലെ പുഷ്പ്പൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ നാളെ തെരഞ്ഞെടുക്കും.പാലക്കാട് ജില്ലയിലെ യുവജനപോരാട്ടത്തിന്റെ മുഖമായി മാറിയ ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന് ഇത്തവണ വേദിയാകുന്നത് കർഷക നാടായ ആലത്തൂരിന്റെ മണ്ണിലാണ്. പാറക്കൽപ്പാറയിലൊരുക്കിയ പ്രതിനിധി സമ്മേളന നഗരിയായ പുഷ്പ്പൻ നഗറിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവനാണ് പതാക ഉയർത്തിയത്.Also read: ‘സ്വകാര്യ മദ്യരാജാക്കന്മാർക്ക് കേരളത്തിന്റെ വിപണി തുറന്നുകൊടുക്കുകയാണ് വി ഡി സതീശൻ’: കെ എസ് അരുൺകുമാർമൂന്ന് ദിവസം നീളുന്നതാണ് സമ്മേളനം. ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. ശനിയാഴ്ച്ച പ്രതിനിധി സമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിശദമായ റിപ്പോർട്ടും ചർച്ചയും നടക്കും. ചർച്ചകളുടേയും അവലോകനങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുക.The post ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ചു appeared first on Kairali News | Kairali News Live.