‘എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി പരിശോധിക്കും’; കുട്ടനാട് എംഎൽഎയുടെ സബ്‌മിഷനിൽ അവഹേളനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ്

Wait 5 sec.

കുട്ടനാട് എംഎൽഎയുടെ സബ്‌മിഷൻ അവഹേളനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ്. നിയമസഭയിൽ നടന്ന കാര്യങ്ങളിൽ ഇപ്പോൾ പറയുന്നതിന് പ്രസക്തിയില്ല. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി പരിശോധിക്കുമെന്നും നിയമസഭാ നടപടിക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് ചർച്ച ചെയ്യുക എന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിഷയമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മോൻസ് ജോസഫ് അറിയിച്ചു.മുല്ലപെരിയാർ സുരക്ഷ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചു.കേരളത്തിന്റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കും.മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു അതിവേഗം തീരുമാനമെടുക്കും.മദ്യനയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തി. യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനമെടുക്കണം എന്നതാണ് കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാട്.also read:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്; ന്യായീകരണവുമായി സണ്ണി ജോസഫ്മദ്യം ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണം. ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം യുഡിഎഫിൽ ചർച്ചചെയ്ത് പരിഹരിക്കും. യുഡിഎഫിലെ ചർച്ചയ്ക്ക് ശേഷം വ്യക്തമായ ധാരണയുണ്ടാകും.മദ്യവുമായി ബന്ധപ്പെട്ട വിഷയം എല്ലാം യുഡിഎഫ് യോഗത്തിനുശേഷം പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.The post ‘എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി പരിശോധിക്കും’; കുട്ടനാട് എംഎൽഎയുടെ സബ്‌മിഷനിൽ അവഹേളനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ് appeared first on Kairali News | Kairali News Live.