പാർട്ടി പിടിക്കാൻ സതീശൻ… കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് സതീശൻ ഗ്രൂപ്പ്; സംസ്ഥാന വ്യാപകമായി നേതാക്കളെ ഏകോപിപ്പിക്കുന്നു

Wait 5 sec.

കോൺ​ഗ്രസിലെ തർക്കത്തിൻ്റേയും ​ഗ്രൂപ്പ് പോരിൻ്റേയും പുതിയ മാനങ്ങൾ കൂടി പുറത്തു വരുകയാണ്. കോൺ​ഗ്രസ് പാർട്ടി പിടിക്കാൻ സതീശൻ ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകുകയാണ് ‘വി.ഡി ഗ്രൂപ്പ്’. കെ പി സി സി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടാണ് സതീശൻ ഗ്രൂപ്പിൻ്റെ ഇടപെടലുകൾ. ഡി സി സി കൾ പിടിക്കാനും നീക്കമുണ്ട്. മൂന്ന് ഡി സി സി അധ്യക്ഷ പദവികളിൽ അവകാശ വാദവുമായി ‘വി ഡി ഗ്രൂപ്പ്’രം​ഗത്ത് വന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം ഡി സി സികളിലാണ് അവകാശവാദം ഉന്നയിച്ചത്. തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനായി ‘വിഡി ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്. അനിലിനായി ഒപ്പ് ശേഖരണവുമായി ‘വി ഡി ഗ്രൂപ്പ്’ഇറങ്ങിക്കഴിഞ്ഞു.ഡി സി സി ഭാരവാഹികളിൽ നിന്നാണ് ഒപ്പുശേഖരണം നടത്തുന്നത്. ബ്ലോക്ക് മണ്ഡലം നേതാക്കളിലും പിന്തുണ ഉറപ്പിക്കാനാണ് നീക്കം. ചെമ്പഴന്തി അനിലിനായി തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗവും ചേർന്നിട്ടുണ്ട്. അതെ സമയം മണക്കാട് സുരേഷിനായി കെ സി വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകളും അവകാശവാദവുമായി രംഗത്ത് വന്നിട്ടുണ്ട്.Also read: ഒടുവിൽ സർക്കാർ മുട്ടുമടക്കി;വയനാട്ടിലെ ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം അവസാനിപ്പിച്ചുകെ പി സി സി അധ്യക്ഷ പദവിയിലേക്ക് എത്താനായി അരഡസൻ നേതാക്കളാണ് ഇതോടെ മുന്നിൽ നിൽക്കുന്നത്. ബെന്നി ബഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, വി എസ് ശിവകുമാർ എന്നിവർക്കാണ് ഇതിൽ പ്രഥമ പരിഗണനയുള്ളത്. ജോസഫ് വാഴക്കൻ, എം കെ രാഘവൻ എന്നിവരും പരിഗണനയിലുണ്ട്. ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കണമെന്നാണ് ​ ആവശ്യം.The post പാർട്ടി പിടിക്കാൻ സതീശൻ… കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് സതീശൻ ഗ്രൂപ്പ്; സംസ്ഥാന വ്യാപകമായി നേതാക്കളെ ഏകോപിപ്പിക്കുന്നു appeared first on Kairali News | Kairali News Live.