ഒരു വ്യക്തിയൊട് അയാൾ ഏത് കാലഘട്ടത്തുലോട്ട് തിരിച്ച് പോകണമെന്ന് ചോദിച്ചാൽ ആദ്യം പറയുന്നത് കുട്ടിക്കാലം എന്നാകും. കാരണം നമ്മുടെ കുട്ടിക്കാലത്ത് കൂട്ടുക്കരോടെപ്പം കളിച്ച് നടന്നതും ആഹാരങ്ങൾ പങ്ക് വെച്ചതുമായ നിരവധി ഓർമകൾ ഇന്നും നാം സൂക്ഷിക്കുന്നു. അങ്ങനെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മിഠായിയാണ് തേൻ മിട്ടായി. കടും ചുവപ്പ് നിറത്തിൽ പുറംഭാഗം നല്ല മൊരിഞ്ഞും ഉൾഭാഗം മധുരമുള്ള തേൻ പോലുള്ള പാനിയം നിറഞ്ഞതുമാണ് ഈ മിഠായി. എന്നാൽ ഇത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.ചേരുവകൾപച്ചരി – 1 കപ്പ്ഉഴുന്ന് – കാപ്പ്ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺചുവപ്പ് ഫുഡ് കളർ – 1 നുള്ള്പഞ്ചസാര – 1.5 കപ്പ്വെള്ളം – 1 കപ്പ്നാരങ്ങാനീര് – 1 ടീസ്പൂൺൽ കപ്പ്എണ്ണ – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംപച്ചരിയും ഉഴുന്നും നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുക. നന്നായി കുതിർന്ന ശേഷം വെള്ളം പൂർണ്ണമായും കളഞ്ഞ്, മിക്സിയുടെ ജാറിലിട്ട് വളരെ കുറച്ചു വെള്ളം മാത്രം ചേർത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. അതാ.ത് ദോശമാവിനേക്കാൾ കട്ടിയുള്ള പരുവം. അരച്ചെടുത്ത മാവിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളറും ബേക്കിംഗ് പൗഡറും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഒരുപാട് ലൂസാകരുത്. ഒരു പാത്രത്തിൽ 1.5 കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളർ കൂടി ചേർക്കാം. , ഒട്ടിപ്പിടിക്കുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. പാനിയം കട്ടിയാകാതിരിക്കാൻ ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക. പാനിയത്തിന് നല്ല ചെറുചൂട് ഉണ്ടായിരിക്കണം.ALSO READ:മലബാറുകാരുടെ സ്വന്തം ‘കിളിക്കൂട്’ ഉണ്ടാക്കാംഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. കൈ അല്പം വെള്ളത്തിൽ മുക്കിയ ശേഷം, തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുക്കുക. ഉൾഭാഗം നന്നായി വെന്തു വരാൻ വേണ്ടി ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കണം.എണ്ണയിൽ നിന്ന് കോരിയെടുത്ത ഉരുളകൾ ഉടൻ തന്നെ പഞ്ചസാരപ്പാനിയിലേക്ക് ഇടുക. കുറഞ്ഞത് ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ പാനിയിൽ തന്നെ ഇട്ടുവെക്കുക. ഉൾഭാഗത്ത് നല്ല മധുരമുള്ള പാനി നിറഞ്ഞ, സ്വാദിഷ്ടമായ നാടൻ തേൻ മിട്ടായി തയ്യാർ! ഇത് വായു കടക്കാത്ത ഒരു ഡപ്പിയിലാക്കി സൂക്ഷിച്ചുവെക്കാം.The post തേനൂറും തേൻ മിഠായി ഉണ്ടാക്കിയാലോ appeared first on Kairali News | Kairali News Live.