കോഴിക്കോട്| അരയിടത്തുപാലം മേല്‍പാലത്തിലുണ്ടായിരുന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് പാലത്തിന് മുകളില്‍നിന്ന് താഴെ റോഡിലേക്ക് തെറിച്ചുവീണ തിരുവമ്പാടി സ്വദേശി അന്‍സാബിത്ത് ആണ് മരിച്ചത്.അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്‍സാബിത്ത് ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു.Also Readറെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; കോഴിക്കോട് എട്ടുവയസ്സുകാരന് ഗുരുതര പരുക്ക്ബൈക്ക് ഓടിച്ചിരുന്ന റബില്‍, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ജിതിന്‍, കാര്‍ ഓടിച്ചിരുന്ന ജിനു എന്നിവര്‍ക്ക് പരുക്കേറ്റു.ഇവര്‍ നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.Content Highlights:A youth named Ansabit from Thiruvambady died in a multi-vehicle collision on the Arayidathupalam flyover in Kozhikode. The tragic incident occurred in the early hours of Friday involving two motorcycles and a car. Three other individuals sustained injuries and are currently undergoing treatment at a private hospital.