ന്യൂഡല്‍ഹി | ‘ഓപറേഷന്‍ സിന്ദൂറി’നിടെ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ്, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ചത്.കരസേനയിലെ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേശ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ് എന്നിവരും വ്യോമസേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാറുമാണ് വീരമൃത്യു വരിച്ചത്.രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിനല്‍കിയ ഈ സൈനികരുടെ സ്മരണാര്‍ഥം ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ എന്നറിയപ്പെടുന്ന ബലിചക്രത്തില്‍ ഇവരുടെ പേരുകള്‍ ആലേഖനം ചെയ്യും. 2025-ല്‍ വിവിധ സൈനിക നീക്കങ്ങള്‍ക്കിടെ ജീവത്യാഗം ചെയ്ത ധീര സേനാനികള്‍ക്കൊപ്പമാണ് ഇവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി പോരാടിയ സൈനികര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന 16 ഗ്രാന്റ് ചുവരുകളിലാണ് ഇവരുടെ പേരും റാങ്കും യൂണിറ്റും രേഖപ്പെടുത്തുക.2025 ഏപ്രില്‍ 22-നാണ് കശ്മീരിലെ ബൈസരണ്‍ താഴ്‌വരയിലെത്തിയ വിനോദ സഞ്ചാരികള്‍ക്കു നേരേ ലഷ്‌കറെ ത്വയ്യിബ ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.Content Highlights:The Central Government has officially released the names of the soldiers who achieved martyrdom during Operation Sindhoor. The announcement honors the supreme sacrifice made by the bravehearts during the recent military operation. Further details regarding the operation and official tributes have been shared by the defense ministry.