അയോധ്യ | രാമക്ഷേത്ര നിര്‍മാണ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുന്നതിനിടെ, രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷന്‍ ചമ്പത് റായ്. ട്രസ്റ്റി അനില്‍ മിശ്രയും രാജി നല്‍കിയിട്ടുണ്ട്.കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. അന്വേഷണം പുരോഗമിക്കുകന്നതിനിടെ, ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇരുവരും രാജിവച്ചത്. അറസ്റ്റിലായവരില്‍ പണം എണ്ണുന്ന ജീവനക്കാര്‍, എണ്ണല്‍ നടപടികളുടെ തലവന്‍, മേല്‍നോട്ടം വഹിച്ച വിരമിച്ച ബേങ്ക് ഉദ്യോഗസ്ഥന്‍, ചമ്പത് റായിയുടെ ഡ്രൈവറും വിശ്വസ്തനുമായ രമാശങ്കര്‍ യാദവ് എന്നിവര്‍ ഉള്‍പ്പെടും.അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകള്‍ വകമാറ്റിയെന്നാരോപിച്ചുള്ള കേസില്‍ നേരത്തെ എട്ടുപേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യു പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഭാരതീയ ന്യായസംഹിതയിലെ (ബി എന്‍ എസ്) വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഫണ്ടില്‍ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണമുയര്‍ന്നത്.Ram temple donation fraud, Champat Rai resigns, Ram Mandir donation scam, Ayodhya temple donation theft, VHP leader Champat Rai, Ram Janmabhoomi Trust scam, Ayodhya news today, Ram Mandir corruption case, SIT probe Ram temple, UP police arrest Ayodhya