ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ മദ്യപാനത്തിന് വിലക്കേർപ്പെടുത്തി. ഫ്രാൻസ്, യുകെ, സ്പെയിൻ, ജർമനി, ചെക് റിപ്പബ്ലിക് എന്നിവങ്ങളിലാണ് പൊതു ഇടങ്ങളിൽ മദ്യപാനം നിരോധിച്ചിരിക്കുന്നത്. കടുത്ത ചൂടാണ് ഇതിന് കാരണമായിരിക്കുന്നത്. സ്പെയിനിലും, ഫ്രാൻസിലും യുകെ യിലും ഉഷ്ണ തരംഗം ശക്തമായിരിക്കുകയാണ്.ജെർമനിയിലെ താപനില കഴിഞ്ഞ ദിവസം നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വെള്ളിയാഴ്ച ഉച്ചമുതൽ ശനിയാഴ്ച വൈകീട്ട് ഏഴ് മണി വരേയും ശനിയാഴ്ച ഉച്ചമുതൽ ഞായറാഴ്ച വൈകീട്ട് ഏഴ് മണിവരേയുമാണ് മദ്യപാനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാരസിസിൽ മദ്യം വിൽക്കുന്ന ടേക്ക് എവെ കൗണ്ടറുകൾക്കും നിയന്ത്രണമുണ്ട്. എന്നാൽ ലൈസൻസ് ഉള്ള ബാറുകൾക്ക് മദ്യം വിൽക്കാവുന്നതാണ് എന്നാണ് തീരുമാനം.Also read: എംജെ; ദ മൂൺ വാക്കർഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ് കടുത്ത ചൂട് യൂറോപ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടാണ് കാരണമാകുവന്നത്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗം കുറയ്ക്കാതെ ഇതിന് ഒരു മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. പലയിടങ്ങളിലും ഉഷ്ണതരംഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യത്തെ ഈ ഉയർന്ന് ചൂട് സാരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.The post കടുത്ത ചൂട്… പൊതുഇടങ്ങളിൽ മദ്യപാനം പാടില്ല; വിലക്കേർപ്പെടുത്തി വിദേശ രാജ്യങ്ങൾ appeared first on Kairali News | Kairali News Live.