മൂന്ന് ‌വർഷം മുന്നേ ​വിജ്ഞാപനം ചെയ്ത ചട്ടഭേ​ദ​​ഗതിയുമായി ‘യുറേക്കാ’യെന്ന് ആർത്ത് മീഡിയ വൺ :എം ബി രാജേഷ്

Wait 5 sec.

വിര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് എൽഡിഎഫ് സർക്കാർ അം​ഗീകാരം നൽകിയെന്ന രേഖകൾ പുറത്ത് എന്ന തരത്തിൽ മീഡിയ വൺ പ്രചരിപ്പിച്ച വാർത്തയ്ക്കെതിരെ എം ബി രാജേഷ്. മൂന്ന് വർഷം മുന്നെ സർക്കാർ തന്നെ ​ഗസറ്റിൽ ഔദ്യോ​ഗികമായി വിജ്ഞാപനം ചെയ്ത ചട്ടഭേ​ഗ​ഗതിയാണ് ഇപ്പോൾ വലിയ രേഖയായി മീഡിയ വൺ പുറത്ത് വിട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവരമോ ബോധമോ ഉള്ള ഒരെണ്ണവും ഈ ചാനലിൽ ഇല്ലേ എന്നും അദ്ദേഹം പരിഹസിക്കുന്നു.Also read: തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവം; ബോധപ്പൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എസ്പി ദീപക്ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംവിവരമോ ബോധമോ ഉള്ള ഒരെണ്ണവും ഈ ചാനലിലില്ലേ?എന്ത് പുറത്തായി എന്നാണ് മീഡിയവൺകാരാ ?2023 ജനുവരി 11ന് സർക്കാർ തന്നെ ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ചട്ടഭേദഗതി മൂന്നര കൊല്ലം കഴിഞ്ഞിട്ടിപ്പോൾ പുറത്തായത് മീഡിയാ വൺ കണ്ടുപിടിച്ചുവത്രേ!ഗസറ്റിൽ നോട്ടിഫൈ ചെയ്ത ഈ രേഖയും കൊണ്ടാണിപ്പോൾ മീഡിയാ വൺ യുറേക്കാ യുറേക്കാ എന്നാർത്തു വിളിച്ച് ‘ആർക്കമിഡീസ് കുളിത്തൊട്ടിലിൽ നിന്ന് ഇറങ്ങി ഓടിയ പരുവത്തിൽ’ഓടുന്നത്.ഓട്ടത്തിൽ മാത്രമേ ആർക്കമിഡീസുമായി സാമ്യമുള്ളൂ കേട്ടോഎത്ര തവണയായി ഇവർ തേയുന്നു?എന്നിട്ടും…The post മൂന്ന് ‌വർഷം മുന്നേ ​വിജ്ഞാപനം ചെയ്ത ചട്ടഭേ​ദ​​ഗതിയുമായി ‘യുറേക്കാ’യെന്ന് ആർത്ത് മീഡിയ വൺ :എം ബി രാജേഷ് appeared first on Kairali News | Kairali News Live.