ദുബായിൽ നഗരസേവനങ്ങളും പൊതുയിടങ്ങളും കൂടുതൽ ആധുനികമാക്കാൻ മൂന്ന് പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം. ദുബായ് മുനിസിപ്പാലിറ്റി തയ്യാറാക്കിയ വികസന പദ്ധതികളുടെ പുതിയ പാക്കേജിനാണ് അംഗീകാരം ലഭിച്ചത്. ദുബായ് കിരീടാവകാശിയും യു എ ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.ദുബായ് ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിങ്, എ.ഐ. ഡിസൈൻഡ് പാർക്ക് എന്നിവയാണ് പുതിയ പദ്ധതികൾ.താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതികളാണിവയെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. പൈതൃകം, സാങ്കേതികവിദ്യ, ജീവിതനിലവാരം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നൂതന ആശയങ്ങളിൽ ദുബായ് തുടർന്നും നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഫാൽക്കണുകൾ ഇമിറാത്തി പൈതൃകത്തിന്റെ പ്രധാന പ്രതീകമാണെന്നും, അതിനെ ആഘോഷിക്കുന്നതിനായി മേഖലയിലെ ആദ്യ ഫാൽക്കൺ മാർക്കറ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.Also read: ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറിയിൽ സ്ഫോടനം; അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചുഅതേസമയം,ദുബായ് ക്രീക്കിന്റെ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗം അത്യാധുനിക ലൈറ്റിങ് സംവിധാനത്തിലൂടെ കൂടുതൽ ആകർഷകമാക്കും. ലോകത്തിലെ ആദ്യത്തെ എ.ഐ. ഡിസൈൻഡ് പാർക്കും ഈ വികസന പദ്ധതിയുടെ ഭാഗമാണ്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കി, താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.The post നഗരസേവനങ്ങളും പൊതുയിടങ്ങളും ആധുനികമാക്കാൻ ദുബായ്; പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം appeared first on Kairali News | Kairali News Live.