ലഹരിയ്ക്കെതിരെ നടപടികൾ കർശനമാക്കി കുവൈറ്റ്; ദേശീയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

Wait 5 sec.

ലഹരിയ്ക്കെതിരെ നടപടികൾ കർശനമാക്കി കുവൈറ്റ്. ഇതിന്റെ ഭാ​ഗമായി കുവൈറ്റിൽ മയക്കുമരുന്നിനെതിരെ ദേശീയ ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു. മയക്കുമരുന്ന് വിരുദ്ധ നിയമം കൂടുതൽ കർശനമാക്കിയതിന്റെ പിന്നാലെ കുവൈത്തിൽ ലഹരിക്കടത്തും മയക്കുമരുന്ന് വ്യാപനവും ഗണ്യമായി കുറഞ്ഞതായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു.മയക്കുമരുന്ന് വിരുദ്ധ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ‘വതൻ യഹ്‌മീക്’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ദേശീയ ബോധവത്കരണ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് ഭീഷണിയെ നേരിടാൻ ബോധവത്കരണം, പ്രതിരോധം, ചികിത്സ, നിയമനടപടികൾ എന്നിവ ഒരുമിച്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ചടങ്ങിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചത്. പുതിയ മയക്കുമരുന്ന് നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യത്തേക്ക് കടത്തിവരുന്ന ലഹരിവസ്തുക്കളുടെ അളവിൽ 80 ശതമാനത്തിൽ കുറയാത്ത ഇടിവുണ്ടായതായി അധികൃതർ പറഞ്ഞു.also read; ന​ഗരസേവനങ്ങളും പൊതുയിടങ്ങളും ആധുനികമാക്കാൻ ദുബായ്; പുതിയ വികസന പദ്ധതികൾക്ക് അംഗീകാരംരാജ്യത്തിനുള്ളിലെ വിവിധ ഇനം മയക്കുമരുന്നുകളുടെ വില 200 മുതൽ 300 ശതമാനം വരെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതിന്റെ സൂചനയായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ മുമ്പ് കുവൈത്തിലേക്ക് മയക്കുമരുന്ന് കടന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി വലിയ തോതിൽ മാറിയതായും ആഭ്യന്തര മന്ത്രി പറഞ്ഞു.കഴിഞ്ഞ ആറുമാസത്തിലേറെയായി കര അതിർത്തി വഴിയായി ഒരു മയക്കുമരുന്ന് ഗുളിക പോലും രാജ്യത്ത് കടന്നിട്ടില്ലെന്നും കടൽ മാർഗമുള്ള കടത്തും ഒരു വർഷത്തിലേറെയായി ഫലപ്രദമായി തടയാനായതായും അധികൃതർ അവകാശപ്പെട്ടു. മയക്കുമരുന്നും മനോവൈകല്യം സൃഷ്ടിക്കുന്ന ലഹരിവസ്തുക്കളും സംബന്ധിച്ച നിയമം പുനഃപരിശോധിച്ച് ഭേദഗതി ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം തയ്യാറാക്കിയതെന്നും നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് പറഞ്ഞു.രാസവസ്തുക്കൾ ചേർത്ത് നിർമിക്കുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനമാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി . പുതിയ നിയമപ്രകാരം ഇത്തരം ലഹരിവസ്തുക്കളുടെ കടത്തിന് വധശിക്ഷ വരെ വിധിക്കാവുന്ന തരത്തിൽ ശിക്ഷാ വ്യവസ്ഥകൾ കർശനമാക്കിയിട്ടുണ്ട് . പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മൂന്ന് മാസത്തിനിടെ മയക്കുമരുന്ന് കടത്ത് കേസുകൾ 44 ശതമാനം കുറഞ്ഞതായും അധികൃതർ അറിയിച്ചു.The post ലഹരിയ്ക്കെതിരെ നടപടികൾ കർശനമാക്കി കുവൈറ്റ്; ദേശീയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു appeared first on Kairali News | Kairali News Live.