സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ വർഷങ്ങളായി കുടിശ്ശികയെന്ന് വിവരാവകാശ രേഖ. പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായ 26 കോടിയിലധികം രൂപയാണ് സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാർക്ക് 2025 മുതൽ ലഭിക്കാനുള്ളത്.സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്ക് കേന്ദ്രാവിഷ്കൃത പദ്ധതിയായ പോഷൻ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഇൻസെന്റീവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ തുകയുമാണ് മാസങ്ങളായി കുടിശ്ശികയുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വിവിധ ജില്ലകളിലായി ആകെ 26.40 കോടി രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും ഉയർന്ന തുക കുടിശ്ശികയുള്ളത് 3 കോടി 90 ലക്ഷം രൂപ. 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള തുകയാണിത്. രണ്ടാമതുള്ള മലപ്പുറം ജില്ലയിലെ കുടിശിക 3 കോടി 81 ലക്ഷം രൂപയാണ്. 2025 ജനുവരി മുതൽ 2026 മാർച്ച് വരെയാണ് മലപ്പുറം ജില്ലയിലെ കുടിശിക. മൂന്നാം സ്ഥാനത്തുള്ള തൃശ്ശൂർ ജില്ലക്ക് 3 കോടി 24 ലക്ഷം രൂപയാണ് കുടിശിക രൂപ. 2024 ഒക്ടോബർ മുതൽ 2025 മാർച്ച് വരെയാണ് കുടിശിക.ALSO READ: ‘എഫ് സി ആർ എ ഭേദഗതി ചട്ടങ്ങൾ ഉടനടി പിൻവലിക്കണം’, അമിത് ഷായ്ക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പിഇത് കൂടാതെയാണ് അങ്കണവാടി വർക്കർമാർക്കുള്ള സി.ബി.ഇ ഫണ്ടും മുടങ്ങിയത് കുട്ടികളുടെ വളർച്ചാ നിരീക്ഷണത്തിനും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി പ്രാദേശിക പങ്കാളിത്തത്തോടെ നടത്തുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടിയാണിത്. ഇതാനുള്ള കേന്ദ്രഫണ്ടും നിലച്ചിട്ട് മാസങ്ങളായി. വർക്കർമാർക്ക് ഒരു പ്രോഗ്രാമിന് 250 രൂപ വീതമേ മാസത്തിൽ പരമാവധി 500 രൂപയോ ലഭിക്കാൻ അർഹതയുള്ള പദ്ധതിയാണിത്. 3,63,23,500 രൂപയാണ് ഈ ഇനത്തിലുള്ള കുടിശ്ശിക.കേന്ദ്രസർക്കാരിൻറെ ഈ നിലപാടു മൂലം ദുരിതത്തിലായത് സംസ്ഥാനത്താകെയുള്ള 33,120 അങ്കണവാടികളിലെ വർക്കർമാരും ഹെൽപ്പർമാരുമാണെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല പറഞ്ഞു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിൽ നിന്നുള്ള അടുത്ത ഗഡു ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക്, സംസ്ഥാന വിഹിതവും ചേർത്തേ ഈ കുടിശ്ശിക തീർക്കാനാകൂ എന്നാണ് അധികൃതരുടെ വിശദീകരണം.The post കേന്ദ്ര അവഗണന: അങ്കണവാടി ജീവനക്കാർക്ക് ലഭിക്കാനുള്ളത് 26 കോടിയിലധികം രൂപയുടെ കുടിശ്ശിക; ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പദ്ധതികളും മുടങ്ങി appeared first on Kairali News | Kairali News Live.