മദ്യത്തിനുള്ള നികുതിയിളവ് ആർക്കുവേണ്ടി? പുതിയ തലമുറയെ ലക്ഷ്യമിട്ട് കോർപ്പറേറ്റ് നീക്കം നടക്കുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക്

Wait 5 sec.

റിലയൻസ് കമ്പനിയും വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് ഇറങ്ങുകയാണെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മദ്യത്തിനുള്ള നികുതിളവ് ആ‍ർക്കുവേണ്ടിയെന്നും അദ്ദേഹം ചോദിച്ചു. വീര്യം കുറഞ്ഞ വൈനും ബിയറും അല്ലാത്ത മദ്യങ്ങൾക്ക് കേരളത്തെ തുറന്നു കൊടുക്കാനുള്ള നീക്കത്തെ ഈയൊരു പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടതെന്നും തോമസ് ഐസക് പറയുന്നു. പ്രതിപക്ഷം മാത്രമല്ല, സ്വന്തം പാർടിയിലും മുന്നണിയിലും എതിർപ്പുണ്ടായിട്ടും മദ്യത്തിനുള്ള നികുതിയിളവുമായി സതീശൻ മുന്നോട്ട് പോകുന്നത് ആരെ സഹായിക്കാനാണെന്നും തോമസ് ഐസക് ചോദിച്ചുതോമസ് ഐസക്കിന്റെ വാക്കുകൾമുഖ്യമന്ത്രി സതീശൻ പിടിച്ചത് നെയ്ത്തോലി കുഞ്ഞിനെയല്ല, ബക്കാർഡിയയും മറ്റും പോലുള്ള ഡിസ്റ്റിലറികളിൽ മാത്രമല്ല വീര്യം കുറഞ്ഞ മദ്യങ്ങളുമായി രംഗപ്രവേശനം ചെയ്തിട്ടുള്ളത്. റിലയൻസ് കമ്പനിയും വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് ഇറങ്ങുകയാണ്. NDTV Profit-ൽ വന്ന റിപ്പോർട്ട് ആദ്യ കമൻ്റിൽ കൊടുത്തിട്ടുണ്ട്. അടുത്തിടെയാണ് റിലയൻസ് കമ്പനി പാനീയ മേഖലയിലേക്ക് കാലെടുത്തുവച്ചത്. അവരുടെ CAMPA ബ്രാന്റ് കഴിഞ്ഞ വർഷം 4700 കോടി രൂപയുടെ വിൽപ്പനയാണ് നേടിയത്. അതോടെ റിലയൻസ് ഈ മേഖലയിൽ ഉഷാറാകാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, വെറും സോഫ്ട് ഡ്രിങ്കുകളല്ല വിൽക്കാൻ ഉദ്ദേശിക്കുന്നത്. ‘റെഡി ടു ഡ്രിങ്ക് സോഫ്ട്’ എന്ന വീര്യം കുറഞ്ഞ പാനീയങ്ങളിലാണ് അവരുടെ നോട്ടം. പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവയോടാണത്രേ താല്പര്യം.also read:‘എഫ് സി ആർ എ ഭേദഗതി ചട്ടങ്ങൾ ഉടനടി പിൻവലിക്കണം’, അമിത് ഷായ്ക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പിറിലയൻസ് ഇൻഡസ്ട്രീസിന്റെ സീനിയർ മേധാവിയുടെ വാക്കുകളിൽ “ഇന്ത്യൻ പാനീയ വ്യവസായത്തിലെ അടുത്ത പ്രധാന കുതിപ്പിലെ പങ്കാളിത്തം റിലയൻസിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി ആദ്യം മദ്യ നിരോധനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.”വീര്യം കുറഞ്ഞ വൈനും ബിയറും അല്ലാത്ത മദ്യങ്ങൾക്ക് കേരളത്തെ തുറന്നു കൊടുക്കാനുള്ള നീക്കത്തെ ഈയൊരു പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഫിനാൻസ് ബില്ലിൽ നിരക്കല്ലേ നിശ്ചയിക്കുന്നുള്ളൂ. യുഡിഎഫ് തീരുമാനിക്കുന്ന നയം അനുസരിച്ചേ വിൽപ്പന അനുവദിക്കൂവെന്ന മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ വൈനും ബിയറും അല്ലാത്ത മദ്യങ്ങൾക്കുള്ള നികുതി നിരക്കുകൾ ഉൾപ്പെടുത്തില്ലായെന്നു പറയാൻ മുഖ്യമന്ത്രി തയ്യാറല്ല. ഇത്രയും കോലാഹലം ഉണ്ടായിട്ടും തന്റെ നിലപാടിൽ പിടിച്ചു തൂങ്ങുകയാണ് അദ്ദേഹം.മനസിലാക്കേണ്ടുന്ന കാര്യം ഫിനാൻസ് ആക്ടിൽ ഈ നിരക്കുകൾ അംഗീകരിക്കപ്പെട്ടാൽ പിന്നെ ഇത്തരം മദ്യങ്ങൾ കേരളത്തിൽ അനുവദിക്കാതിരിക്കാൻ നിർവ്വാഹമുണ്ടാകില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബക്കാർഡി കമ്പനിയും മറ്റും ഇത്തരം മദ്യം കൊണ്ടുവരുന്നതിന് അപേക്ഷ സമർപ്പിച്ചത് തള്ളിക്കളഞ്ഞതിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പറഞ്ഞ കാരണമിതാണ്:“കേരളത്തിൽ നികുതി നിശ്ചയിച്ചിട്ടുള്ളത് ഹോർട്ടി വൈനിനു മാത്രമാണ്. വീര്യം കുറഞ്ഞ വൈനും ബിയറും അല്ലാത്ത മദ്യങ്ങളെ ചട്ടങ്ങളിൽ നിർവചിച്ചിട്ടുണ്ടെങ്കിലും അവയുടെ നികുതി നിരക്ക് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് അനുവാദം നൽകാനാകില്ല.” എന്നാൽ മുഖ്യമന്ത്രി പറയുന്നതുപോലെ ഫിനാൻസ് ആക്ടിൽ ഉൾപ്പെടുത്തിയാൽ യുഡിഎഫ് എന്ത് തീരുമാനിച്ചാലും ബക്കാർഡിക്കും റിലയൻസിനുമെല്ലാം അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ അനുവാദം കൊടുത്തേ തീരൂ. ഇത് കേരളത്തിലെ കൃഷിക്കാർക്ക് വലിയ തിരിച്ചടിയാകും.കേരളത്തിലെ പ്ലാന്റേഷനുകളിൽ ഒരു നിശ്ചിതശതമാനം ഭൂമിയിലും പുരയിടങ്ങളിലും വലിയ തോതിൽ ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. യുഡിഎഫിന്റെ മാനിഫെസ്റ്റോയിലും ഇതിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ നാനാജാതി ഫലവൃക്ഷങ്ങളിൽ നിന്നുള്ള പഴവർഗ്ഗങ്ങളെ ഉപയോഗിച്ച് വീര്യംകുറഞ്ഞ പാനീയങ്ങൾ നിർമ്മിക്കുകയെന്നത് ഫലവൃക്ഷി കൃഷി വ്യാപനത്തിന്റെ പ്രോത്സാഹനത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ജാതിക്കയുടെ തോട് കൊണ്ട് നിർമ്മിക്കാവുന്ന വൈൻ ജാതി കൃഷിക്കാരുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കുന്നതിന് നിരവധി അനുഭവസാക്ഷ്യങ്ങളുണ്ട്. ഇതിനൊക്കെ തകർക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണ് മനസിലാക്കാൻ കഴിയുന്നില്ല.എന്തിനാണ് ഇത്ര വാശിപിടിക്കുന്നത്? പ്രതിപക്ഷം മാത്രമല്ല, സ്വന്തം പാർടിയിലും മുന്നണിയിലും എതിർപ്പുണ്ടായിട്ടും മദ്യത്തിനുള്ള നികുതിയിളവുമായി മുന്നോട്ട് പോകുന്നത് ആരെ സഹായിക്കാനാണ്? ഓരോ ദിവസം കഴിയുംതോറും ഇതിനു പിന്നിലുള്ള ഭീമമായ അഴിമതിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ ഉറപ്പാവുകയാണ്.മദ്യ കമ്പനികൾക്കുള്ള നികുതിയിളവുമായുള്ള ഫിനാൻസ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിൽ ഉയരണം.The post മദ്യത്തിനുള്ള നികുതിയിളവ് ആർക്കുവേണ്ടി? പുതിയ തലമുറയെ ലക്ഷ്യമിട്ട് കോർപ്പറേറ്റ് നീക്കം നടക്കുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക് appeared first on Kairali News | Kairali News Live.