കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത താമരശ്ശേരി, അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ, 2026-27 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി ഡെസ്+എം ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷ കാലാവധിയുള്ള പ്രോഗ്രാമിൽ എൽ ബി എസ് സെന്റർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് മുഖേനയാണ് മെറിറ്റ് സീറ്റുകളിൽ പ്രവേശനം നടത്തുന്നത്. മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാൻ കേരള ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടണം.യോഗ്യതകുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു (അർഹരായ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്). അല്ലെങ്കിൽ, ഡിസൈൻ/ആർക്കിടെക്ചർ/എൻജിനീയറിംഗ് ഡിപ്ലോമ, സമാനമായ ഡി വോക് യോഗ്യത. അല്ലെങ്കിൽ, ഇന്റർനാഷനൽ ബാക്കലോറിയറ്റ് ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷാ ഫീസ്ജനറൽ/എസ് ഇ ബി സി വിഭാഗത്തിന് 1,300 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റ് വഴി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനതന്നെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം.തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രവേശനപ്പരീക്ഷ നടത്തും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശനപ്പരീക്ഷക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്സിലേക്ക് പ്രവേശനം നടത്തുന്നത്.വിവരങ്ങൾക്ക് www.lbscentre. kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 30. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് lbsapplications. kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327.Content Highlights:Calicut University invites applications for the Integrated B Des M Des dual degree program at Avani Institute of Design. Admission to the merit seats is conducted through the LBS Centre based on an entrance exam score. Candidates with fifty percent marks in Plus Two can apply online before June 30.