ഓൺലൈനായി ഐ ഐ ടി കാൺപൂരിൽ പഠിക്കാം

Wait 5 sec.

ഐ ഐ ടി കാൺപൂരിൽ ഓൺലൈൻ എം ടെക്, എം എസ്‌സി, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് https://online.iitk.ac.in വഴി ഇന്ന് കൂടി അപേക്ഷിക്കാം. ജൂലൈ അഞ്ചിന് നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് പ്രവേശനം. അപേക്ഷിക്കുന്ന പ്രോഗ്രാമുകളുടെ സ്ട്രീമിലുള്ള ഗേറ്റ്/ജാം യോഗ്യതയുള്ളവർക്ക് പ്രവേശനപ്പരീക്ഷ നിർബന്ധമില്ല. ഇവർക്ക് ജൂലൈ പത്ത് വരെ അപേക്ഷ നൽകാം. ചില പ്രോഗ്രാമുകൾക്ക് അതത് വകുപ്പുകളുടെ യോഗ്യതാ നിബന്ധനകളുണ്ട്. അത് കൃത്യമായി പാലിക്കണം. സെപ്തംബർ 21നു ക്ലാസ്സുകൾ ആരംഭിക്കും. 5,000 രൂപയാണ് അപേക്ഷാഫീസ്. സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്‌സൈറ്റിൽ ലഭ്യമാണ്.എം ടെക് പ്രോഗ്രാമുകൾകൺസ്ട്രക്‌ഷൻ എൻജിനീയറിംഗ് ആൻഡ് പ്രോജക്ട് മാനേജ്‌മെന്റ്, എ ഐ ആൻഡ് എം എൽ, സ്മാർട്ട് ഗ്രിഡ്, സസ്റ്റെയ്‌നബിൾ എനർജി ടെക്‌നോളജീസ്, വയർലെസ് നെറ്റ്‌വർക്‌സ് ആൻഡ് മെഷീൻ ലേണിംഗ്, മൈക്രോ ഇലക്ട്രോണിക്‌സ് ആൻഡ് വി എൽ എസ്‌ ഐ, ആർ എഫ് എൻജിനീയറിംഗ് എന്നിവയാണ് ഓൺലൈൻ എം ടെക് പ്രോഗ്രാമുകൾ. 9.33 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീ. രണ്ട് മുതൽ നാല് വരെ വർഷം കോഴ്സ് പൂർത്തിയാക്കാം.എം എസ്‌സി പ്രോഗ്രാംഎം എസ്‌സി ഇക്കണോമിക്‌സ് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് ഓൺലൈൻ പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയിലോ ഗേറ്റ്/ ജാം പരീക്ഷകളിലോ യോഗ്യത നേടണം. 8.92 ലക്ഷം രൂപയാണ് ഫീസ്. രണ്ട് വർഷമാണ് പ്രോഗ്രാം പൂർത്തിയാക്കാനുള്ള കുറഞ്ഞ കാലാവധി.പി ജി ഡിപ്ലോമഎ ഐ ആൻഡ് എം എൽ, സൈബർ സെക്യൂരിറ്റി എന്നിവയിലാണ് ഓൺലൈൻ പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ. 4.92 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീ. ഒരു വർഷമാണ് പ്രോഗ്രാം പൂർത്തിയാക്കാനുള്ള കുറഞ്ഞ കാലാവധി.Content Highlights:IIT Kanpur is closing the application window today for its online MTech, MSc, and PG Diploma programs through its official portal. Candidates with valid GATE or JAM scores are exempted from the entrance test and can apply until July 10. The online entrance examination is scheduled for July 5, and classes will commence on September 21.