കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരളത്തിലെ സ്വകാര്യ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുധീരൻ പ്രതികരിച്ചതിനുപിന്നാലെയാണ് വിമർശനം. സുധീരൻ മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്ന് നുണ പറയാൻ പഠിക്കുകയാണോയെന്നാണ് ഗോപകുമാർ മുകുന്ദൻ ചോദിക്കുന്നത്. യുഡിഎഫ് പതിറ്റാണ്ടുകളായി കളിക്കുന്ന കളി മനസിലാകുമെന്നാണ് ഗോപകുമാർ മുകുന്ദൻ വിവരങ്ങൾ നിരത്തി കുറിച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംശ്രീ വി. എം. സുധീരൻ പച്ചക്കള്ളം പറയുന്നത് എന്തിനാണ്?ആലപ്പുഴയിലെ ജനകീയ സമരത്തിൽ പങ്കെടുത്ത് സമരം ചെയ്തത് LDF സർക്കാരിന് എതിരെയായിരുന്നോ?2003 മെയ് 5 ലെ UDF സർക്കാർ ഉത്തരവിന് എതിരായി വലിയ സമരം ഉയർന്നു വന്നു. മെയ് മാസം 16 നു ആലപ്പുഴ മുതൽ ആറാട്ടുപുഴ വരെ 4 5 കി. മി സ്ഥലത്ത് പതിനായിരങ്ങൾ അണിനിരന്ന മനുഷ്യക്കോട്ട നടന്നു.അതിനു മുൻപ് തന്നെ 2001 മുതൽ UDF നടത്തിയ ഖനന നീക്കങ്ങൾക്കെതിരെ വലിയ പ്രക്ഷോഭം നടക്കുകയായിരുന്നു.also read:‘എഫ് സി ആർ എ ഭേദഗതി ചട്ടങ്ങൾ ഉടനടി പിൻവലിക്കണം’, അമിത് ഷായ്ക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി2004 ഡിസംബർ 26 നു ഉണ്ടായ സുനാമിയിൽ ആറാട്ടുപുഴ -തൃക്കുന്നപ്പുഴ തീരത്ത് 39 പേർ മരിച്ചു. 1500 വീടുകൾ പുനർ നിർമ്മി ക്കേണ്ടി വന്നു. ഈ ദുരന്തത്തിനു ശേഷവും സ്വകാര്യ ഖനന നീക്കവുമായി യു .ഡി.എഫ് സർക്കാർ മുന്നോട്ടു പോയതല്ലേ ചരിത്രം?2007 ലെ LDF സർക്കാർ നയം സുധീരന്റെ പാർട്ടിയും മുന്നണിയും കൊടുത്ത ഖനന പാട്ടം അനുവദിക്കില്ല എന്നു പറഞ്ഞു. അതിനെതിരായ കേസുകൾ ആണ് പിന്നീട് നടന്നത്.യൂണിയൻ കേന്ദ്ര സർക്കാർ CMRLനു മുഖ്യ പങ്കാളിത്തമുള്ള KREMLനു ഖനനം കൊടുക്കണം എന്നല്ലേ ഔദ്യോഗികമായി കേരളത്തോട് പറഞ്ഞത്?2011-2016 കാലത്ത് UDF സർക്കാർ ഈ കേസിൽ CMRLനു മുഖ്യ പങ്കാളിത്തമുള്ള KREMLനു ഖനനം ലഭിക്കാൻ എല്ലാ കളിയും കളിച്ചു.അന്നു നടന്ന സമരങ്ങളിലും സുധീരൻ ഉണ്ടായിരുന്നല്ലോ? ആർക്കെതിരെയാണ് സമരം നടത്തിയത്?നുണ പറയാൻ അങ്ങ് സതീശനിൽ നിന്നും പഠിക്കുകയാണോ ?ഇവിടെ കൊടുക്കുന്ന പട്ടിക നോക്കൂ.UDF പതിറ്റാണ്ടുകളായി കളിക്കുന്ന കളി മനസിലാകും.The post ‘2003 ലെ യുഡിഎഫ് ഉത്തരവിനെതിരെയായിരുന്നു ആലപ്പുഴയിലെ സമരം, സതീശനിൽ നിന്ന് നുണ പറയാൻ പഠിക്കുകയാണോ വി എം സുധീരൻ?’ വിമർശനം appeared first on Kairali News | Kairali News Live.