പരിസ്ഥിതി ലോല പ്രദേശങ്ങള്‍; ആശങ്ക പരിഹരിക്കാന്‍ അടിയന്തര നടപടി

Wait 5 sec.

തിരുവനന്തപുരം | പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും അടിയന്തരമായി അറിയിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പരിസ്ഥിതി സെക്രട്ടറി എം ജി രാജമാണിക്യം ഐ എ എസ് ഉള്‍പ്പെടെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഇക്കാര്യത്തില്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം പ്രാദേശിക തലങ്ങളില്‍ പഠനം നടത്തി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിയോഗിച്ച വിദഗ്ധ സമിതിയുമായി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ചര്‍ച്ച ചെയ്യുന്നതിനായി ആ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി.കൂടാതെ, ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി ഈ മാസം 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരാനും തീരുമാനിച്ചു.Content Highlights:The technical issues plaguing the Vahan-Sarathi portal will be resolved within a week. The Motor Vehicles Department is working to streamline online vehicle registration and driving license services. This initiative aims to reduce public inconvenience and clear pending applications swiftly.