ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി 20 ലോകകപ്പിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് അഞ്ചു വിക്കറ്റിന്റെ വിജയം. ബംഗ്ലാദേശ് വനിതകൾ ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 19 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു, മാഞ്ചസ്റ്ററിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ശേഷം ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് പവർ പ്ലേയിൽ തന്നെ നഷ്ടമായ ബംഗ്ളദേശിനു ഓപ്പണർ ജുവൈരിയ ഫെർദൗസ് 33 റണ്‍സെടുത്ത് മികച്ച തുടക്കം നൽകി. പിന്നാലെ ശോഭന മോസ്റ്ററിയും നായിക നിഗർ സുൽത്താനയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. Also read:ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിപക്ഷെ പിന്നാലെ എത്തിയ ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ വേഗം പുറത്താക്കി. രാധ യാദവ് മൂന്നും സായി ചരണി രണ്ടും വിക്കറ്റുകൾ നേടിയപ്പോൾ ബംഗ്ലാദേശിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ദനയെ വേഗം നഷ്ടപ്പെട്ടു, എന്നാൽ സഹ ഓപ്പണർ ഷെഫാലി വർമ 34 പന്തിൽ 53 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. മധ്യ നിരയിൽ യാസ്തിക ഭാട്ടിയയും ജെമിമ റോഡ്രിഗസും കൂടി തിളങ്ങിയപ്പോൾ ഇന്ത്യൻ വിജയം എളുപ്പമായി. നിലവിൽ ഗ്രൂപ്പിൽ ഓസ്ട്രേലിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ സെമിഫൈനൽ സാധ്യതയും ഇതോടെ വർധിച്ചു. India beat Bangladesh by five wickets in Women's T20 World CupThe post വനിതാ ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യ appeared first on Kairali News | Kairali News Live.