രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ മഹാരാഷ്ട്രയിൽ; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

Wait 5 sec.

മഹാരാഷ്ട്രയിലെ കർഷക പ്രതിസന്ധിയുടെ ഗൗരവം വീണ്ടും ചൂണ്ടിക്കാട്ടുന്ന കണക്കുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കടബാധ്യതയും വിളനാശവും വരുമാന അനിശ്ചിതത്വവും തുടരുന്നതിനിടെ, 2023-ൽ മാത്രം 6,669 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി സർക്കാർ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി മഹാരാഷ്ട്ര തുടരുകയാണ്.2023-ൽ മഹാരാഷ്ട്രയിൽ 6,669 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി മക്രന്ദ് പാട്ടീൽ നിയമസഭയെ അറിയിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2023-ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.ALSO READ: ‘ബ്രീസർ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ നന്ന് കൊക്കകോള ഇൻജക്ഷൻ അടിക്കാൻ പറയുന്നതാണ്’; ശ്രദ്ധ നേടി ഉല്ലേഖ് എൻ. പിയുടെ പോസ്റ്റ്ആത്മഹത്യ ചെയ്തവരിൽ 4,150 പേർ കർഷകരും 2,519 പേർ കർഷകത്തൊഴിലാളികളുമാണ്. കർഷകത്തൊഴിലാളികളിൽ 77 സ്ത്രീകളും ഉൾപ്പെടുന്നു. വിദർഭ, മറാത്ത്‌വാഡ മേഖലകളാണ് വർഷങ്ങളായി കർഷക ആത്മഹത്യകളുടെ കേന്ദ്രബിന്ദുവായി തുടരുന്നത്. 1990-കളുടെ അവസാനത്തോടെയാണ് സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം ഗണ്യമായി ഉയരാൻ തുടങ്ങിയത്. തുടർന്ന് വിവിധ സർക്കാരുകൾ ആശ്വാസ പാക്കേജുകളും വായ്പാ ഇളവുകളും പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാത്ത ചില കർഷകത്തൊഴിലാളികളുടെ മരണങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യവും നിയമസഭയിൽ ഉയർന്നു. ഇതിന് “ഭാഗികമായി ശരിയാണ്” എന്ന മറുപടിയാണ് മന്ത്രി നൽകിയത്. കാർഷിക മരണങ്ങളുടെ വർഗ്ഗീകരണവും അർഹരായ എല്ലാ കർഷകത്തൊഴിലാളികളെയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.കർഷക ആത്മഹത്യകൾ കുറയ്ക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, കാർഷിക മേഖലയിലെ അടിസ്ഥാന പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ ഈ ദുരന്തത്തിന് അറുതിയുണ്ടാകില്ല . നിരവധി പോരാട്ട സമരങ്ങൾക്കൊടുവിലും മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതകഥകൾ അവർത്തിക്കപ്പെടുകയാണ്.The post രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ മഹാരാഷ്ട്രയിൽ; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.