Brezza Facelift: പുതിയ ടർബോ പെട്രോൾ എഞ്ചിനും അത്യാധുനിക ഫീച്ചറുകളുമായി മാരുതി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

Wait 5 sec.

ന്യൂഡൽഹി | രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ എസ് യു വി മോഡലായ ബ്രെസ്സയുടെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. അത്യാധുനിക ഫീച്ചറുകളും പുത്തൻ എഞ്ചിൻ ഓപ്ഷനുകളുമായി എത്തുന്ന മാരുതി സുസുക്കി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് (Maruti Suzuki Brezza Facelift) വാഹന വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഈ പുതിയ കാർ റോഡ് ടെസ്റ്റിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങൾ മാത്രമായിരിക്കും ഉണ്ടാവുകയെങ്കിലും ഫീച്ചറുകളിലും പവർട്രെയിനിലും വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്.നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പുറമെ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ കൂടിയാണ് പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിൽ ലഭ്യമാക്കുക. നിലവിൽ മാരുതിയുടെ ഫ്രോൺക്സ് മോഡലിൽ ഉപയോഗിക്കുന്ന ഇതേ എഞ്ചിൻ 1200 സി സി യിൽ താഴെയുള്ളതായതിനാൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും.ഫ്രോൺക്സിൽ ഈ എഞ്ചിൻ 100 എച്ച് പി കരുത്തും 147 എൻ എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ബ്രെസ്സയിലേക്ക് എത്തുമ്പോൾ ഇതിന്റെ ട്യൂണിംഗിൽ മാറ്റം വരുത്തിയേക്കാം. നിലവിലെ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിൻ 103 എച്ച് പി കരുത്തും 136 എൻ എം ടോർക്കുമാണ് നൽകുന്നത്.സി എൻ ജി വാഹനങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമായ ബൂട്ട് സ്പേസ് കുറവിനുള്ള പരിഹാരവും പുതിയ ബ്രെസ്സയിലുണ്ട്. അണ്ടർബോഡി മൗണ്ടഡ് സി എൻ ജി സെറ്റപ്പാണ് കാറിൽ ഒരുക്കുന്നത്. അതായത് സി എൻ ജി സിലിണ്ടറുകൾ കാറിന്റെ ഫ്ലോറിന് അടിയിലായിട്ടായിരിക്കും ഘടിപ്പിക്കുക. ഇത് വഴി ബൂട്ട് സ്പേസ് പൂർണമായും ലഗേജ് സൂക്ഷിക്കാൻ ഉപയോഗിക്കാം. നേരത്തെ വിക്ടോറിസ് മോഡലിലും മാരുതി ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.Also ReadJimny Price Hike: മാരുതി ജിംനിയുടെ വില വർദ്ധിപ്പിച്ചു; പുതിയ നിരക്കുകൾ അറിയാംമെക്കാനിക്കൽ മാറ്റങ്ങൾക്ക് പുറമെ ഇന്റീരിയറിലും വലിയ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻവശത്തെ സീറ്റുകൾ വെന്റിലേറ്റഡ് സീറ്റുകളായിരിക്കും. ഉയർന്ന വേരിയന്റുകളിൽ മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. കൂടാതെ മുൻ സീറ്റുകൾക്കായി പവേർഡ് അഡ്ജസ്റ്റ്മെന്റ് ഫീച്ചറും ഇതിലൂടെ മാരുതി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.Content Highlights:The upcoming Maruti Suzuki Brezza Facelift is set to launch in India with significant powertrain and feature upgrades. It will feature a new 1.0-litre turbo petrol engine alongside the existing 1.5-litre engine option. The SUV will also introduce an underbody-mounted CNG setup to maximize luggage boot space. Additionally, higher variants of the vehicle will include premium features like ventilated front seats.