വാഷിങ്ടണ്‍/തെഹ്‌റാന്‍ | ഇറാനുമായുള്ള തുടര്‍ ചര്‍ച്ച നാളെ ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ രൂപപ്പെടുത്തിയ ഇടക്കാല കരാറിന്, പരസ്പര ആക്രമണങ്ങള്‍ ഭീഷണി സൃഷ്ടിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.എന്നാല്‍, ഈയാഴ്ച ഇത്തരമൊരു ചര്‍ച്ചക്കുള്ള സാധ്യത ഇറാന്‍ നിഷേധിച്ചു. യു എസ് അധികൃതരുമായി ദോഹയില്‍ ചര്‍ച്ച നടത്തുന്നതിനുള്ള പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് ഇറാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.അതിനിടെ, ഖത്വര്‍ കൈവശം വച്ചിരിക്കുന്ന തങ്ങളുടെ 12 ബില്യണ്‍ ഡോളര്‍ വരുന്ന സ്വത്തുവഹകളില്‍ ആറ് ബില്യണ്‍ ഡോളര്‍ രാജ്യത്തിന് വിട്ടുനല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവശ്യപ്പെട്ടു.ഇതിനെല്ലാമിടെ, ഗസയിലെ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.Content Highlights:US President Donald Trump announced that Iran requested a bilateral meeting to be held in Doha on Tuesday. However, Iranian Deputy Foreign Minister Kazem Gharibabadi rejected the claims, stating no technical talks are scheduled. The conflicting statements come amid efforts to defuse regional tensions.