പട്ടികജാതി വിഭാ​ഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറി; തൃശൂർ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

Wait 5 sec.

പട്ടികജാതി വിഭാഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ തൃശ്ശൂർ ബിജെപി ജില്ലാ സെക്രട്ടറിയും താന്ന്യം സ്വദേശിയുമായ ഇ പി ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയിൽ വലപ്പാട് പൊലീസാണ് കേസ് എടുത്തത്.പോക്സോ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ബി ജെപി യുടെ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പോലീസ് അധികാരികൾ എസ് സി – എസ് ടി ആക്ട് ചുമത്താൻ വിസമ്മതിക്കുകയാണ് എന്ന് ആരോപണമുണ്ട്.Also read: “സാർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പൊ തരാം”; വിഡി സതീശനെതിരെ ചമ്പക്കുളം മൂലം വള്ളംകളിക്കിടെ പോസ്റ്റർകുറച്ച് ദിവസങ്ങൾക്ക് മുൻപ് ട്യൂഷൻ മാഷായ ഇയാൾ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ ചീത്ത വിളിക്കുകയും, ആക്രോശിക്കുകയും, മോശമായി പെരുമാറുകയുമായിരുന്നു.English SummaryPolice have registered a case against E.P. Harish, BJP Thrissur district secretary and a native of Thanniyam, for allegedly misbehaving with a schoolgirl belonging to the Scheduled Caste community. The case has been filed based on allegations of inappropriate conduct toward the student.The post പട്ടികജാതി വിഭാ​ഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറി; തൃശൂർ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസ് appeared first on Kairali News | Kairali News Live.