ക്രിക്കറ്റ് കോച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: നാലാമത്തെ കേസിൽ പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

Wait 5 sec.

ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതി.മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസസിക്യുഷൻ വാദം പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷ കാലാവധി വിധിച്ചത്. പ്രതിക്ക് നാല് കേസുകളിലായി നൂറ്റി ഇരുപത്തി ഏഴു വർഷം തടവും രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ പിഴയും ആണ് വിധിച്ചത്. ഇതിൽ നാല്പത്തിരണ്ട് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.Also read: പട്ടികജാതി വിഭാ​ഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറി; തൃശൂർ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസ്2018 ജൂണിൽ ആണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത് . ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും, ഫിറ്റ്നസിന്റെ ഭാഗം ആണെന്ന് പറഞ്ഞു അവിടുത്തെ ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് ലൈംഗീകമായി പീഡിപ്പിച്ചത് . ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും ഫിറ്റ്നസിന്റെ ഭാഗം എന്ന് പറഞ്ഞു പ്രതി എടുത്തു.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ .ആർ.എസ് വിജയ് മോഹൻ ഹാജരായി . കണ്ടോൺമെന്റ് പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ ഷെഫിൻ. എസ്, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.The post ക്രിക്കറ്റ് കോച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: നാലാമത്തെ കേസിൽ പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും appeared first on Kairali News | Kairali News Live.