ജനാധിപത്യ പാരമ്പര്യമുള്ള തിരുവനന്തപുരം നഗരസഭയെ മേയർ വിവി രാജേഷിന്റെ നേതൃത്വം ‘നരക’ സഭയാക്കി മാറ്റുകയാണന്ന് എൽഡിഎഫ് പാർലിമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്പി ദീപക്. 47 ദിവസത്തിനു ശേഷം കൂടിയ കൗൺസിൽ യോഗത്തിൽ ജനകീയ വിഷയങ്ങൾ ഉന്നയിച്ച പ്രതിപക്ഷ കൗൺസിലർമാരെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കായികമായി ആക്രമിച്ച സംഭവം ജനാധിപത്യത്തിന്റെ മഹത്വത്തെ അപമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധത്തെ ജനാധിപത്യപരമായി നേരിടാതെ ഗുണ്ടാ മാഫിയകളുടെ നേതൃത്വത്തിൽ അടിച്ചമർത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് ദീപക് പറഞ്ഞു.700 അജണ്ടകൾ വെറും 7 മിനുറ്റ് കൊണ്ട് അംഗീകരിപ്പിച്ച് കൗൺസിൽ യോഗത്തിൽ നിന്നും ഒളിച്ചോടുകയാണ് മേയറെന്നും ദീപക് വിമർശിച്ചു. പ്രതിപക്ഷ കൗൺസിലർ ശബരിനാഥിന് നേരേ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണം ബിജെപി തുടരുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.Also Read: ‘ആർ രാജഗോപാലിനെതിരായ പ്രതികാര നടപടി ബിജെപിയുടെ കടുത്ത വിമർശകനായതിനാൽ’: പിണറായി വിജയൻകഴിഞ്ഞ ദിവസം എൽഡിഎഫ് കൗൺസിലർമാർ സമാധാനപരമായി സമരം ചെയ്യവേ അവരുടെ ഇടയിലേക്ക് വന്ന് ആക്രമണം അഴിച്ച് വിട്ടത് മേയറുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരുക്ക് പറ്റിയ കൗൺസിലർമാരെ ഒന്ന് സന്ദർശിക്കാൻ പോലും തയ്യാറാകാതെ കൗൺസിൽ യോഗത്തിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാനാണ് മേയർ ശ്രമിച്ചത്. മണൽ-ഭൂ മാഫിയകൾ നേതൃത്വം നൽകുന്ന ഒരു സംഘമാണ് നഗരസഭയെ നിയന്ത്രിക്കുന്നതെന്നും ദീപക് പറഞ്ഞു. അവരിൽ നിന്നും അച്ചാരം വാങ്ങി കോർപ്പറേഷൻ ഭരണത്തെ ധനാഗമ മാർഗ്ഗം ആക്കാൻ കഴിയുമോ എന്നാണ് സംഘം ആലോചിക്കുന്നതെന്ന് ദീപക് പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരെ നിരന്തരം കായിമൊയി ആക്രമിക്കുന്ന ബിജെപി കൗൺസിലർമാർക്കെതിരെ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പോലീസിനും പരാതി നൽകുമെന്നും ബിജെപിയുടെ ഗുണ്ടാ പ്രവർത്തനത്തിനെതിരെ അതിശക്തമായ സമരം തുടരുമെന്ന് ദീപക് വ്യക്തമാക്കി.The post നഗരസഭയെ ‘നരക’ സഭയാക്കാനുള്ള മേയറുടെ നടപടിയിൽ അപലപിക്കുന്നു: എസ്പി ദീപക് appeared first on Kairali News | Kairali News Live.