തമിഴ്നാട്ടിൽ യൂട്യൂബ് വീഡിയോ നോക്കി വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം. ഉതുക്കുളിക്ക് സമീപമുള്ള തലവായ്പാളയത്ത് താമസിക്കുന്ന കാർത്തിക്കിന്റെ ഭാര്യ ശശികലയാണ് മരിച്ചത്. ആശുപത്രിയിൽ പോകുന്നതിന് പകരം യൂട്യൂബ് വീഡിയോ കണ്ട്. വീട്ടിൽ സ്വാഭാവിക പ്രസവത്തിന് ശ്രമിച്ചതിനെ തുടർന്നാണ് മരണം.ALSO READ:“സാർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പൊ തരാം”; വിഡി സതീശനെതിരെ ചമ്പക്കുളം മൂലം വള്ളംകളിക്കിടെ പോസ്റ്റർകാർത്തിക്ക് ശശികല ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. കുടുംബത്തിന്റെ നിർദേശത്തെ തുടർന്നാണ് പ്രസവത്തിനായി ആശുപത്രിയിൽ പോകുന്നതിനുപകരം വീട്ടിൽ തന്നെ സ്വാഭാവിക പ്രസവം നടത്താൻ ശശികല തീരുമാനിച്ചത്. തുടർന്ന് ജൂൺ 24 ന് ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. എന്നാൽ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ ശശികലയെ അടുത്തുള്ള പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നിട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ശശികലയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ജില്ലാ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.The post യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ചു ; തമിഴ്നാട്ടിൽ യുവതിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.