ഐ ഐ ടി കാൺപൂർ; ഓൺലൈൻ ബിരുദാനന്തര ബിരുദം അപേക്ഷാ തീയതി നീട്ടി

Wait 5 sec.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) കാൺപൂർ 2026 സെപ്തംബർ അക്കാദമിക് സെഷനിലേക്കുള്ള ഓൺലൈൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ സമയപരിധി നീട്ടി. വിദ്യാർഥികളുടെ നിരന്തരമായ അപേക്ഷയെ തുടർന്നാണ് സമയപരിധി നീട്ടിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഐ ഐ ടി കാൺപൂർ ഓൺലൈൻ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ജൂലൈ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയിൽ ഇളവ് ലഭിക്കാൻ അർഹതയുള്ളവർക്ക് പത്ത് വരെ അപേക്ഷിക്കാം.അപേക്ഷിക്കേണ്ട വിധംതാത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക ഐ ഐ ടി കാൺപൂർ ഓൺലൈൻ പോർട്ടലായ https://www.iitk.ac.in വഴി അപേക്ഷിക്കാം.ഐ ഐ ടി കാൺപൂർ ഓൺലൈൻ പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ജൂലൈ ഒന്നിനകം അപേക്ഷകൾ പൂരിപ്പിക്കണം.പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാകാൻ അർഹതയുള്ളവർ ജൂലൈ പത്ത് വരെ അപേക്ഷിക്കണം.Content Highlights:The Indian Institute of Technology Kanpur has extended the registration deadline for its online postgraduate courses for the September 2026 batch. Candidates appearing for the online entrance exam can submit forms until July 1. Those who qualify for test exemptions have until July 10 to apply.